Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
മതം
  Add your Comment comment
എട്ട് നോയമ്പ് ആചരണവും നൊവേനയും ലെസ്റ്ററിലെ സെന്റ് അല്‍ഫോന്‍സാ മിഷനില്‍
Reporter
പരിശുദ്ധ ദൈവമാതാവിന്റ ജനന ത്തിരുന്നാളിന്റെ മുന്നോടിയും നമ്മുടെ പൗരാണികപാരമ്പര്യത്തിന്റ അടയാളവുമായി സുറിയാനി ക്രിസ്താനികള്‍ ആചരിച്ചുപോരുന്ന എട്ട് നോയമ്പ് എത്രയും ഭക്തിനിര്‍ഭരമായി ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ഇടവകാ സമൂഹവും സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ മിഷനും സംയുക്തമായി ആചരിക്കുന്നു. നിലവിലുള്ള ആഗോള മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചിച്ചുള്ള എട്ട് നോയമ്പ് ആചാരണം സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എല്ലാ ദിവസവും രാവിലെ 10 മണിക്ക് ഇംഗ്ലീഷ് കുര്‍ബാനയും വൈകുന്നേരം 5.30 ന് മലയാളം കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ ശുശ്രൂഷകള്‍ എല്ലാം തത്സമയം ഓണ്‍ലൈനില്‍ സംപ്രേഷണം ചെയ്യുന്നതാണ്. ക്രിസ്തീയമായ സാഹോദര്യവും പങ്കുവെയ്ക്കലും വിളിച്ചോതുന്ന ഈ തിരുന്നാള്‍ ആഘോഷത്തില്‍ പ്രാര്‍ത്ഥനാപൂര്‍വം പങ്ക് ചേരുവാന്‍ എല്ലാവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയുന്നതായി ഇടവക വികാരി & മിഷന്‍ ഡയറക്ടര്‍ ഫാ ജോര്‍ജ്ജ് തോമസ് ചേലക്കല്‍ അറിയിച്ചു.

Greencoat Road

Leicester

Leicestershire

LE3 6NZ

United Kingdom

Email: webmaster@motherofgodleicester.co.uk

Phone: (0116) 287 5232

http://motherofgodleicester.co.uk
 
Other News in this category

 
 




 
Close Window