Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ചെറുകിട വ്യാപാരികള്‍ക്കായുള്ള ഡിജിറ്റല്‍ പേയ്മെന്റ്: ആപുമായി ഫോണ്‍ പേ
Reporter
ഇന്ത്യയിലുടനീളമുള്ള 25 ദശലക്ഷത്തിലധികം ചെറുകിട വ്യാപാരികള്‍ക്കായുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ ചെയ്യാന്‍ പ്രാപ്തമാക്കുന്നതായി ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേ പ്രഖ്യാപിക്കുന്നു. തല്‍ക്ഷണ പേയ്മെന്റ് സ്ഥിരീകരണങ്ങള്‍, രസീതുകള്‍, അനുരഞ്ജനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പേയ്മെന്റ് പ്രക്രിയയുടെ അന്തിമ നിയന്ത്രണം ചെറുകിട വ്യാപാരിയുടെ കൈകളില്‍ എത്തിക്കുന്നതിന് കമ്പനി, ഇവരെ ഫോണ്‍പേ ഫോര്‍ ബിസിനസ് (PhonePe for Businsse) ആപ്പിലേക്ക് ഓണ്‍ബോര്‍ഡ് ചെയ്യുന്നു. ഇടത്തരം നഗര, ഗ്രാമപ്രദേശങ്ങളില്‍ പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മര്‍ച്ചന്റ് അക്വിസിഷന്‍ ടീം വഴി 5,500 താലൂക്കുകളില്‍ എത്തിച്ചേരാനാണ് പദ്ധതി.

ഡിജിറ്റല്‍ പേയ്മെന്റുകള്‍ അതിവേഗം പ്രചാരത്തിലായിട്ടും, ഇന്ത്യയിലുടനീളമുള്ള ചെറുകിട വ്യാപാരികള്‍ ഇപ്പോഴും പണത്തെ ആശ്രയിക്കുന്നു. കിരാന ഉടമകള്‍ക്ക് സ്മാര്‍ട്ട് ഫോണിനും ഡാറ്റയ്ക്കുമൊപ്പം പുതിയ സാങ്കേതിക വിദ്യ സ്വീകരിക്കാനുള്ള ആഗ്രഹമുണ്ട്, എന്നാല്‍ അവരുടെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന സേവനങ്ങളൊന്നും തന്നെയില്ല. ഉപഭോക്താക്കളെ നേടുന്നതിനും അവരുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനും ചെറുകിട വ്യാപാരികള്‍ ആഗ്രഹിക്കുന്നു. മറുവശത്ത് ഉപഭോക്താക്കള്‍ സുരക്ഷയും സൗകര്യവും തേടുന്നു, അതേസമയം അവരുടെ പ്രാദേശിക വിശ്വസ്ത അയല്‍ വ്യാപാരിയെ ആശ്രയിയ്ക്കുന്നതും തുടരുന്നു.

ഈ വിടവിനെ നികത്താന്‍ ഒന്നിലധികം സവിശേഷതകളിലൂടെ ഫോണ്‍പേ തയ്യാറായിരിക്കുന്നു. ഇത് അതിന്റെ വ്യാപാര പങ്കാളികള്‍ക്ക് ഫോണ്‍പേ ആപ്പില്‍. ഒരു വ്യക്തിഗത സ്റ്റോര്‍ പേജ് വാഗ്ദാനം ചെയ്യുന്നു, അവരുടെ സ്റ്റോര്‍ സമയം ലിസ്റ്റുചെയ്യാനും ഉല്‍പ്പന്ന കാറ്റലോഗ് പങ്കിടാനും ഹോം ഡെലിവറി ഓപ്ഷനുകള്‍ പ്രചരിപ്പിക്കാനും അതുവഴി കൂടുതല്‍ വിശാലമായ ഉപഭോക്തൃ മേഖലിയിലേക്ക് എത്തിച്ചേരാനും അനുവദിക്കുന്നു. ഫോണ്‍പേ ആപ്പിലെ സ്റ്റോറുകളുടെ ടാബ് വഴി ഉപയോക്താക്കള്‍ക്ക് അവരുടെ സമീപത്തുള്ള പ്രാദേശിക സ്റ്റോറുകള്‍ കണ്ടെത്തുന്നതിനും അവരുടെ ഓര്‍ഡറുകള്‍ നല്‍കുന്നതിന് കോള്‍ അല്ലെങ്കില്‍ ചാറ്റ് സവിശേഷത ഉപയോഗിച്ച് വ്യാപാരികളുമായി ബന്ധപ്പെടുന്നതിനും വിദൂരമായിരുന്ന് തന്നെ പണമടയ്ക്കുന്നതിനും സൗകര്യമുണ്ട്. ഇടത്തരം-നഗര, ഗ്രാമപ്രദേശങ്ങളിലെ വ്യാപാരികള്‍ക്ക് അവരുടെ ബിസിനസ്സ് ഡിജിറ്റൈസ് ചെയ്യാനും വളരാനും സഹായിക്കുന്നതിന് ഫോണ്‍പേ ഈ സവിശേഷതകള്‍ കൊണ്ടുവരുന്നു.

പ്രഖ്യാപനത്തെക്കുറിച്ച് ഫോണ്‍പേ ഓഫ്ലൈന്‍ ബിസിനസ് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് വിവേക് ലോഹെബിന്റെ വാക്കുകളിലൂടെ, ''ചെറിയ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമുള്ള ചെറുകിട വ്യാപാരികള്‍ പുരോഗതി പ്രാപിക്കാനും അഭിവൃദ്ധി പ്രാപിക്കാനും ശ്രമിക്കുന്നു. ഈ യാത്രയില്‍, ഇന്ത്യയിലുടനീളമുള്ള ചെറുകിട വ്യാപാരികളുമായി പങ്കാളികളാകാനും ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താനും ഞങ്ങള്‍ വളരെ ആവേശത്തിലാണ്. ഇത് ഭാരതത്തിലുടനീളമുള്ള വ്യാപാര പങ്കാളികളെ ശാക്തീകരിക്കുന്നതിനിടയില്‍ ഡിജിറ്റല്‍ വിടവ് നികത്താന്‍ സഹായിക്കുന്നതിനായി, ഇന്ത്യയുടെ പുരോഗതിയില്‍ ഫോണ്‍പേ വഹിച്ച പങ്ക് പ്രതിഫലിപ്പിക്കുന്ന 'ചെയ്യൂ മുന്നേറൂ (Karte Ja. Badhte Ja) എന്ന ഞങ്ങളുടെ ബ്രാന്‍ഡ് ധാര്‍മ്മികതയ്ക്ക് അനുസൃതമാണ്.'
 
Other News in this category

 
 




 
Close Window