Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
കോഴിക്കോട് വിമാനാപകടം: എയര്‍ ഇന്ത്യക്ക് 370 കോടി രൂപ ഇന്‍ഷ്വറന്‍സ് തുക കിട്ടും
Reporter
കഴിഞ്ഞ മാസം കോഴിക്കോട് വിമാനത്താവളത്തില്‍ ഉണ്ടായ അപകടത്തില്‍ ദുബായ്-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് 374 കോടി രൂപ ലഭിക്കുമെന്ന് ഇന്‍ഷുറന്‍സ് അധികൃതര്‍ അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

ഓഗസ്റ്റ് 7 ന്, ദുബായില്‍നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നിന്ന് തെന്നിമാറി ഒരു താഴ്ചയിലേക്ക് പതിച്ചു രണ്ട് കഷണങ്ങളായി തകരുകയായിരുന്നു. അപകടത്തില്‍ പൈലറ്റും സഹ പൈലറ്റും ഉള്‍പ്പടെ 18 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വിമാനത്തിനുണ്ടായ നാശനഷ്ടം കണക്കിലെടുത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നല്‍കേണ്ട മൊത്തം ക്ലെയിം തുക ഏകദേശം 374 കോടി രൂപയാണ്. വിമാനം 370 കോടി രൂപയ്ക്ക് ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. അപകടത്തില്‍ വിമാനത്തിന് പൂര്‍ണ നാശനഷ്ടമുണ്ടായതിനാല്‍ ഇന്‍ഷുറന്‍സ് തുടകം മൊത്തം നല്‍കപ്പെടും. ഇതു കൂടാതെ നാലുകോടി രൂപ അധികമായും അനുവദിക്കു, '- പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇന്‍ഷുറന്‍സ് കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഐഎഎന്‍എസിനോട് പറഞ്ഞു.

അടുത്തയാഴ്ച തന്നെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഇടക്കാല പേയ്മെന്റ് അല്ലെങ്കില്‍ 'ഓണ്‍ അക്കൗണ്ട് പേയ്മെന്റ്' നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'ലീഡ് റീഇന്‍ഷുറര്‍ ആവശ്യപ്പെട്ട രേഖകള്‍ എയര്‍ലൈന്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അത് ചെയ്തുകഴിഞ്ഞാല്‍ ക്ലെയിം പ്രോസസ്സ് ചെയ്യും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ക്ലെയിം പേയ്‌മെന്റ് ലീഡ് പ്രൈമറി ഇന്‍ഷുറര്‍ നല്‍കുകയും ലീഡ് റീഇന്‍ഷുററില്‍ നിന്ന് വീണ്ടെടുക്കുകയും ചെയ്യും,' ഉദ്യോഗസ്ഥര്‍ ചേര്‍ത്തു.
 
Other News in this category

 
 




 
Close Window