Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
അഞ്ചേക്കറില്‍ നാല് നിലയുള്ള കെട്ടിടം: 68 വ്യവസായ യൂണിറ്റുകള്‍ തുറക്കും: വ്യവസായത്തിന്റെ പുതിയ മുഖവുമായി യോഗി
Reporter
വ്യാവസായിക മുന്നേറ്റം ലക്ഷ്യമിട്ട് ആഗ്രയില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു യുപി സര്‍ക്കാര്‍. അഞ്ചേക്കര്‍ പ്രദേശത്ത് നാല് നിലകളിലായി 125 കോടി ചെലവാക്കി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ 68 വ്യവസായ യൂണിറ്റുകളാണ് ലക്ഷ്യമിടുന്നത്.

കെട്ടിടങ്ങളില്‍ സ്ഥലം വ്യവസായ സംരംഭങ്ങള്‍ക്കായി പകുത്തു നല്‍കും. നിര്‍മ്മാണം, ശേഖരണം, സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാവും കെട്ടിടം പണിയുക. ആഗ്രയിലെ ഫൗണ്ട്രി നഗറിലാണ് കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. എംഎസ്എംഇ വിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറി നവ്നീത് സെഹ്ഗാളിനാണ് ഇതിന്റെ ചുമതല.

കെട്ടിടം നഗരപരിധിക്ക് അകത്ത് തന്നെയായതിനാല്‍ വേഗത്തില്‍ ചരക്കുനീക്കം സാധിക്കുമെന്നും കരുതുന്നു. ആഗ്ര - ലഖ്നൗ എക്‌സ്പ്രസ് വേയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ഇത്. ധാരാളം പേര്‍ക്ക് ജോലി ലഭിക്കുകയും ചെയ്യും. പ്രാദേശിക വ്യാവസായിക യൂണിറ്റുകളില്‍ നിന്നുള്ള അഭിപ്രായം ആരാഞ്ഞ ശേഷമാണ് കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.
 
Other News in this category

 
 




 
Close Window