Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പേ ടിഎമ്മിനെ ഒഴിവാക്കി: പണം കൈമാറുന്ന ആപ് ഇത്രകാലും വാതുവയ്പ്പ് പ്രോത്സാഹിപ്പിച്ചു
Reporter
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പേടിഎം ആപ്ലിക്കേഷന്‍ ഗൂഗിള്‍ നീക്കം ചെയ്തു. വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ആപ് നീക്കം ചെയ്യാനുള്ള കാരണം. ഗൂഗിള്‍ നിയമാവലിക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

പേടിഎം ഫോര്‍ ബിസിനസ്, പേടിഎം മണി, പേടിഎം മാള്‍ തുടങ്ങിയ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകും. ഇന്ത്യയില്‍ 50 ദശലക്ഷം ഉപഭോക്താക്കളാണ് പേടിഎമ്മിനുള്ളത്. നിലവില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ആപ്പിള്‍ ആപ് സ്റ്റോറില്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്.


ആന്‍ഡ്രോയിഡ് സെക്യൂരിറ്റി ആന്റ് പ്രൈവസി പ്രൊഡക്ട് പ്രസിഡന്റ് സൂസെന്‍ ഫ്രെ ഓണ്‍ലൈന്‍ ചൂതാട്ടത്തിനെതിരെ എഴുതിയ ബ്ലോഗ് വന്നതിന് തൊട്ടുപിന്നാലെയാണ് ഗൂഗിള്‍ പേടിഎമ്മിനെ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്.

ഒരു അപ്ലിക്കേഷന്‍ നയങ്ങള്‍ ലംഘിച്ചാല്‍ ഇക്കാര്യം ഡവലപ്പറെ അറിയിക്കുമെന്നും നിര്‍ദേശം അനുസരിക്കുന്നതു വരെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ നീക്കം ചെയ്യുമെന്നും ബ്ലോഗില്‍ വ്യക്തമാക്കിയിരുന്നു.
 
Other News in this category

 
 




 
Close Window