Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
കേരളത്തില്‍ ബാറുകള്‍ ഉടനെ തുറക്കേണ്ടെന്ന് തീരുമാനം: എക്‌സൈസ് വകുപ്പിന്റെ നിര്‍ദേശം മുഖ്യമന്ത്രി തള്ളി
Reporter
സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഉടന്‍ തുറക്കില്ല. ബാര്‍ തുറക്കാമെന്ന എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശ മുഖ്യമന്ത്രി തള്ളി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബാറുകള്‍ തുറക്കാന്‍ ഒരു കാരണവശാലും കഴിയില്ലെന്ന് ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി കര്‍ശന നിലപാടെടുത്തു. ആരോഗ്യ വകുപ്പിന്റെ കൂടി അഭിപ്രായം പരിഗണിച്ചാണ് തീരുമാനം. സംസ്ഥാനമൊട്ടാകെ 144 പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യവും സര്‍ക്കാര്‍ പരിഗണിച്ചു.

സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളും ബിയര്‍ വൈന്‍ പാര്‍ലര്‍കളും തുറക്കണമെന്ന് എക്‌സൈസ് വകുപ്പ് കഴിഞ്ഞ മാസം തന്നെ ആവശ്യപ്പെട്ടതാണ്. എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ വകുപ്പ് മന്ത്രി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്തു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ബാര്‍ തുറക്കുന്നതിനോട് മുഖ്യമന്ത്രി യോജിച്ചില്ല. തുടര്‍ന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍, എക്‌സൈസ് കമ്മിഷണര്‍, ആരോഗ്യ സെക്രട്ടറി, ബിവറേജസ് കോര്‍പ്പറേഷന്‍ എം ഡി തുടങ്ങിയവരും ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.
 
Other News in this category

 
 




 
Close Window