എണ്ണ - അരക്കപ്പ്
തക്കാളി - വലുത്, അരി കളഞ്ഞു പൊടിയായി അരിഞ്ഞത്
സവാള - ഒന്ന്, അരിഞ്ഞത്
വെണ്ടയ്ക്ക - കാല് കിലോ, വട്ടത്തില്‍ ഒരിഞ്ചു കനത്തില്‍ അരിഞ്ഞത്
കടുക് - ഒരു െചറിയ സ്പൂണ്‍
ജീരകം - കാല് െചറിയ സ്പൂണ്‍
പച്ചമുളക് - മൂന്ന്, അരിഞ്ഞത്
മുളകുപൊടി - അര െചറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല് െചറിയ സ്പൂണ്‍
തയാറാക്കുന്ന വിധം:
പാനില്‍ എണ്ണ ചൂടാക്കി വെണ്ടയ്ക്ക വറുത്തു കോരുക. ഇതില്‍ നിന്നു പകുതി എണ്ണ മാറ്റിയ ശേഷം കടുകും ജീരകവും േചര്‍ത്തു മൂപ്പിക്കണം. ഇതിലേക്കു സവാളയും പച്ചമുളകും ചേര്‍ത്തു വഴറ്റിയ ശേഷം മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്തു വഴറ്റുക. മസാല മൂത്ത മണം വരുമ്പോള്‍ തക്കാളിയും ചേര്‍ത്തു വഴറ്റണം. പാകത്തിന് ഉപ്പ് ചേര്‍ത്ത് ഇളക്കി വെണ്ടയ്ക്ക വറുത്തതും ചേര്‍ത്തിളക്കി വാങ്ങി വിളമ്പാം. |