Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ട്വിറ്ററിന് ഇന്ത്യയില്‍ വെല്ലുവിളിയുമായി സ്വദേശി സോഷ്യല്‍ നെറ്റ് വര്‍ക്ക് ടൂട്ടര്‍
Reporter
ശംഖുനാദം എന്നര്‍ത്ഥം വരുന്ന ടൂട്ടര്‍ (Tooter) എന്ന പേരാണ് ഇന്ത്യന്‍ പതിപ്പിന് നല്‍കിയിരിക്കുന്നത്.

ഇന്ത്യയ്ക്ക് ഒരു സ്വദേശി സോഷ്യല്‍ നെറ്റ് വര്‍ക്ക് വേണമെന്നാണ് കരുതുന്നതെന്ന് ടൂട്ടര്‍ വെബ്‌സൈറ്റിന്റെ എബൗട്ട് പേജ് പറയുന്നത്. ജൂലായ് മുതലാണ് ടൂട്ടര്‍ സജീവമാത്.

ട്വിറ്ററിന് സമാനമായ രീതിയിലാണ് ടൂട്ടറിന്റെ രൂപകല്‍പന. ട്വിറ്ററിന്റെ പക്ഷിയുടെ രൂപത്തിലുള്ള ചിഹ്നത്തിന് പകരം ശംഖ് ആണ് ടൂട്ടറിന്റെ ചിഹ്നം. ഒറ്റനോട്ടത്തില്‍ ട്വിറ്ററിന് സമാനമായ രൂപകല്‍പനയാണ് ടൂട്ടറിനും.

ട്വിറ്ററില്‍ ട്വീറ്റുകള്‍ പങ്കുവെയ്ക്കുന്ന പോലെ ടൂട്ടറില്‍ ടൂട്ടുകള്‍ പങ്കുവെയ്ക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സദ്ഗുരു തുടങ്ങിയവരും ബി.ജെ.പി ഔദ്യോ?ഗിക അക്കൗണ്ടും ടൂട്ടറില്‍ വെരിഫൈഡ് അക്കൗണ്ടുള്ളവരാണ്.
 
Other News in this category

 
 




 
Close Window