Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ബാറുകള്‍ തുറന്നു; ബിവറേജ് ഔട്‌ലെറ്റില്‍ നേരിട്ട് മദ്യം വാങ്ങാം: കേരളത്തില്‍ മദ്യ വില്‍പന സുഖമമാക്കി
Reporter
സംസ്ഥാനത്ത് ഇനി മുതല്‍ ബെവ് ക്യൂ ആപ്പില്‍ ബുക്ക് ചെയ്യാതെ തന്നെ മദ്യം വാങ്ങാം. മദ്യം വാങ്ങാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ നടപ്പാക്കിയ ബെവ്ക്യൂ ആപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ബെവ്ക്യൂ ആപ്പിന്റെ പ്രസക്തി നഷ്ടമായെന്ന് നേരത്തെ തന്നെ എക്സൈസ് വകുപ്പ് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ആപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.

ബെവ് ക്യൂ ആപ്പ് റദ്ദാക്കണമെന്ന് എക്‌സൈസ് വകുപ്പ് നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡിസംബര്‍ 24 മുതല്‍ ബാറുകളിലെ പാഴ്‌സല്‍ വില്‍പന നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ അതിനുശേഷവും ബെവ് ക്യൂ ആപ്പ് ഉപയോഗിച്ചുള്ള മദ്യ വില്‍പന ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ തുടര്‍ന്നുവരികയായിരുന്നു.

കോവിഡ് വ്യാപകമായതോടെ സാമൂഹ്യ അകലം ഉറപ്പ് വരുത്തുന്നതിനായി 2020 മെയ് 27 മുതലാണ് ബെവ്ക്യൂ ആപ്പ് വഴി ബുക്ക് ചെയ്തുകൊണ്ടുള്ള മദ്യവില്‍പ്പന ബിവറേജസ് കോര്‍പറേഷന്‍ ആരംഭിച്ചത്. ഇതില്‍ ബുക്ക് ചെയ്ത് ബിവറേജ്, ബാര്‍ എന്നിവിടങ്ങളില്‍ നിന്നും മദ്യം പാഴ്‌സല്‍ വാങ്ങാനാണ് അവസരം ഉണ്ടായിരുന്നത്.

എന്നാല്‍ ഡിസംബര്‍ 24 മുതല്‍ ബാറുകളിലെ പാഴ്‌സല്‍ വില്‍പ്പന ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. അതിനുശേഷം ആപ് വഴിയുള്ള ബുക്കിങ് ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പന ശാലകള്‍ക്ക് മാത്രമായി ചുരുക്കി. എന്നാല്‍ ഇനി ആപ്പ് ആവശ്യമില്ലെന്ന തീരുമാനത്തിലേക്ക് എക്‌സൈസ് വകുപ്പ് എത്തുകയായിരുന്നു.
 
Other News in this category

 
 




 
Close Window