Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
സമ്മാനം ഇല്ലെന്നു കരുതി വലിച്ചെറിയാന്‍ തുടങ്ങിയ ലോട്ടറിക്ക് 80 ലക്ഷം: ഭാഗ്യവാന്‍ വിഴിഞ്ഞം സ്വദേശി
Reporter
ഒരു സമ്മാനവും ഇല്ലെന്ന് ഉറപ്പിച്ച് വലിച്ചെറിയാന്‍ തീരുമാനിച്ച ലോട്ടറി ടിക്കറ്റിന് കിട്ടിയത് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. ഈ ഭാഗ്യം കൂടാതെ ഒപ്പം എടുത്ത ഒന്‍പതു ലോട്ടറി ടിക്കക്കുകള്‍ക്കും സമ്മാനം ലഭിച്ചു. കാരുണ്യ ലോട്ടറിയുടെ ശനിയാഴ്ചത്തെ നറുക്കെടുപ്പില്‍ വിഴിഞ്ഞം നിവാസിയായ സിറാജുദ്ദീനാണ് ഭാഗ്യ പരമ്പര ലഭിച്ചത്. 80 ലക്ഷത്തിനു പുറമെ മറ്റ് ഒന്‍പത് ടിക്കറ്റുകള്‍ക്ക് 8000 രൂപ വീതമാണ് ലഭിച്ചത്. സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്നയാളാണ് വിഴിഞ്ഞം പുല്ലൂര്‍ക്കോണം പ്ലാമൂട്ടുവിള വീട്ടില്‍ സിറാജുദ്ദീന്‍.

കഴിഞ്ഞ ദിവസം കാരുണ്യ ടിക്കറ്റിന്റെ ഫലം വന്നപ്പോഴും 5000 രൂപ വരെയുള്ള സമ്മാനങ്ങള്‍ മാത്രമേ സിറാജുദീന്‍ നോക്കിയുള്ളൂ. സമ്മാനം ഇല്ലെന്ന് ഉറപ്പിച്ച് ടിക്കറ്റ് ഉപേക്ഷിക്കാനായിരുന്നു സിറാജുദീന്റെ തീരുമാനം. ഇതിനിടെ ഏജന്റാണ് താനെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ച വിവരം സിറജുദ്ദീനെ അറിയിച്ചത്.
ബാലരാമപുരത്തെ ഹോട്ടലിലെ തൊഴിലാളിയാണ് സിറാജുദ്ദീന്‍ . സ്വന്തമായി വീട് ഇല്ലാത്ത സിറാജുദീനും ഭാര്യ സീനത്തും ബന്ധുവീട്ടിലാണ് കഴിയുന്നത്. ഷഹീറ, ഷഹീര്‍, ഷെബീദ എന്നിവരാണ് മക്കള്‍.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പു വരുത്തണം. സമ്മാനാര്‍ഹമായ ടിക്കറ്റ് 30 ദിവസത്തിനകം സമര്‍പ്പിക്കണം. 5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
 
Other News in this category

 
 




 
Close Window