Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
മതം
  Add your Comment comment
മാഞ്ചസ്റ്റര്‍ ദുക്റാന തിരുന്നാള്‍ 26 മുതല്‍; പ്രധാനത്തിരുന്നാള്‍ ജൂലൈ 3ന്
സാബു ചുണ്ടക്കാട്ടില്‍
'യുകെയുടെ മലയാറ്റൂര്‍' എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്തോലന്‍ മാര്‍ തോമാശ്ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സായുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ ഇ മാസം 26 മുതല്‍. പ്രധാന തിരുന്നാള്‍ ജൂലൈ മൂന്നിന് നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ മെത്രാന്‍ മാര്‍.ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികനാകും. മാഞ്ചസ്റ്റര്‍ മിഷനിലെ 11 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണമാണ് ഇക്കുറി തിരുന്നാളിന്റെ മുഖ്യ ആകര്‍ഷണം. 26 മുതല്‍ എല്ലാ ദിവസവും ദിവ്യബലിയും നൊവേനയും നടക്കും.

തിരുന്നാള്‍ വിജയത്തിനായി മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍, കൈക്കാരന്മാരായ അലക്സ് വര്‍ഗീസ്, ചെറിയാന്‍ മാത്യു, ജിസ്മോന്‍ ജോര്‍ജ്, ജോജി ജോസഫ് , ജോസ് വരിക്കയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ നിലവില്‍ വന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുമാത്രമായിരിക്കും ഇക്കുറി തിരുന്നാര്‍ ആഘോഷങ്ങര്‍ നടക്കുകയെന്ന് ഫാ.ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു.

ജൂണ്‍ 26 പ്രാര്‍ത്ഥന ദിനമായി ആചരിക്കുമ്പോള്‍ രാവിലെ 9.30 ന് ദിവ്യബലിയും നൊവേനയും നടക്കും,. ഇതേ തുടര്‍ന്ന് ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തില്‍ ചെയിന്‍ പ്രയറുകള്‍ക്കു തുടക്കമാകും. രാത്രി 7.30 ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സിസ്റ്റര്‍ ആന്‍ മരിയ S.H നേതൃത്വം നല്‍കുന്ന ആത്മീയ ഒരുക്ക പ്രഭാഷണവും നടക്കും.

27ന് വൈകുന്നേരം 4 ന് ഷ്രൂഷ്ബറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനോന്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊടിയേറ്റ് നിര്‍വഹിക്കുമ്പോള്‍, സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.നിക്ക് കെണ്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികനാകും.

28ന് വൈകുന്നേരം 5.30 ന് ദിവ്യബലിക്കും നൊവേനക്കും നിയുക്ത ഹോളിഫാമിലി മിഷന്‍ ഡയറക്‌ടര്‍ ഫാ.വിന്‍സെന്റ്‌ ചിറ്റിലപ്പള്ളി നേതൃത്വം നല്‍കും.

29ന് ചൊവ്വാഴ്ച വൈകുന്നേരം 6 ന് സിറോ മലങ്കര ക്രമത്തില്‍ നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും മാഞ്ചസ്റ്റര്‍ സിറോ മലങ്കര ചാപ്ലിന്‍ ഫാ.രഞ്ജിത് മഠത്തിപ്പറമ്പില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

30 തിയതി ബുധനാഴ്ച്ച വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിയിലും നൊവേനയിലും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറല്‍ ഫാ.സജി മലയില്‍ പുത്തന്‍പുര മുഖ്യ കാര്‍മ്മികനാകും.

ജൂലൈ ഒന്നാം തിയതി വ്യാഴാഴ്ച വൈകുന്നേരം ആറിന് ദിവ്യബലിക്കും നൊവേനക്കും പ്രിസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തിഡ്രല്‍ വികാരി ഫാ.ബാബു പുത്തന്‍പുരക്കല്‍ മുഖ്യ കാര്‍മ്മികനാകും.

ജൂലൈ രണ്ടാം തിയതി വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വികാരി ജനറല്‍ ഫാ.ആന്റണി ചുണ്ടലിക്കാട്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ മൂന്നാം തിയതി ശനിയാഴ്ച രാവിലെ പത്തിന് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും.ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ തിരുന്നാള്‍ കുര്‍ബാനയില്‍ മുഖ്യ കര്‍മ്മികന്‍ ആകുമ്പോള്‍ ഒട്ടേറെ വൈദീകര്‍ സഹ കാര്‍മ്മികരാകും.ദിവ്യബലി മദ്ധ്യേ മാഞ്ചസ്റ്റര്‍ മിഷനിലെ പതിനൊന്നു കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണമാണ്ആദ്യമായി ഈശോയെ സ്വീകരണം നടക്കും. ഇതേതുടര്‍ന്ന് മറ്റു തിരുന്നാള്‍ തിരുകര്‍മ്മങ്ങളും, ലദീഞ്ഞും, നൊവേനയും,വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടക്കും.
 
Other News in this category

 
 




 
Close Window