Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ആമസോണുമായി നിയമയുദ്ധം നടത്തിയ റിലയന്‍ ഉടമ മുകേഷിനു കനത്ത തിരിച്ചടി
Reporter
ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡ് (എഫ്ആര്‍എല്‍) ഏറ്റെടുക്കാനുള്ള റിലയന്‍സ് കമ്പനിയുടെ നീക്കത്തിന് തിരിച്ചടി. ഫ്യൂച്ചര്‍ ഗ്രൂപ് റീട്ടെയില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഏറ്റെടുക്കുന്നതിനെതിരെ ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോണ്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയില്‍ തിരിച്ചടി നേരിട്ടത്. ഫ്യൂച്ചര്‍ ഗ്രൂപ്, റിലയന്‍സ് ഏറ്റെടുക്കുന്ന നടപടി സുപ്രീം കോടതി തടഞ്ഞു. നേരത്തെ, ഇതേ കേസില്‍ 2020ല്‍ സിംഗപ്പൂര്‍ തര്‍ക്കപരിഹാര കോടതി പുറപ്പെടുവിച്ച സ്റ്റേ നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍, ബി.ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ബിഗ് ബസാര്‍ ഉള്‍പ്പെടെ രാജ്യത്ത് 1700ഓളം സ്റ്റോറുകളുള്ള രണ്ടാമത്തെ ഏറ്റവും വലിയ റീട്ടെയിലറാണ് ഫ്യുച്ചര്‍ റീട്ടെയില്‍ ലിമിറ്റഡ്. കഴിഞ്ഞ വര്‍ഷമാണ് ഫ്യൂച്ചര്‍ ഗ്രൂപിന്റെ 3.4 ബില്യന്‍ ഡോളര്‍ വരുന്ന ഓഹരികള്‍ റിലയന്‍സ് ഏറ്റെടുക്കാന്‍ പദ്ധതിയിട്ടത്. എന്നാല്‍ ഫ്യൂച്ചര്‍ ഗ്രൂപ്പുമായി നേരത്തെ മുതല്‍ കരാറുകളുള്ള ആമസോണ്‍ ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. മറ്റൊരു സ്ഥാപനവുമായും കരാറില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന നിബന്ധന ഫ്യൂച്ചര്‍ ഗ്രൂപ് ലംഘിച്ചെന്ന് ആരോപിച്ചാണ് ആമസോണ്‍ കോടതിയെ സമീപിച്ചത്.
 
Other News in this category

 
 




 
Close Window