Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
മതം
  Add your Comment comment
പാലാ രൂപതയുടെ തീരുമാനം കെസിബിസി ഏറ്റെടുത്തു: എല്ലാ വീട്ടിലും 5 കുട്ടികള്‍ക്കായി ഊര്‍ജിത പരിപാടികള്‍
Reporter
കൂടുതല്‍ കുഞ്ഞുങ്ങള്‍ക്കുള്ള പദ്ധതിക്കു പിന്തുണയുമായി കേരള കത്തോലിക്കാ ബിഷപ്സ് കൗണ്‍സില്‍ സമിതി (കെ.സി.ബി.സി). ക്രൈസ്തവരുടെ ജനന നിരക്ക് ആശങ്കാജനകമായി കുറയുന്ന പശ്ചാത്തലത്തിലാണ് മക്കളുടെ എണ്ണത്തിന്റെ കാര്യത്തില്‍ വിവിധ രൂപതകള്‍ പുതിയ നിലപാടു കൈക്കൊള്ളുന്നതെന്നു കെ.സി.ബി.സി പറയുന്നു.

കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ക്കു കൈത്താങ്ങാകുന്ന പദ്ധതികളുമായി രൂപതകള്‍ മുന്നോട്ടുവന്നത് ഈ സാഹചര്യത്തിലാണെന്നും ഇക്കാര്യത്തില്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്ത ചിലര്‍ പ്രചരിപ്പിക്കുകയാണെന്നും കെ.സി.ബി.സിയുടെ വാര്‍ഷിക ധ്യാനവും സമ്മേളനവും നടത്തിയ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ തീരുമാനങ്ങള്‍ വിശദീകരിക്കവെ പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. '1950 കളില്‍ കേരളത്തിലെ ജനസംഖ്യയില്‍ 24.6 ശതമാനമുണ്ടായിരുന്ന ക്രൈസ്തവര്‍ ഇന്ന് കേവലം 17.2 ശതമാനമായി കുറഞ്ഞു. കുഞ്ഞുങ്ങളുടെ ജനന നിരക്ക് ഏറ്റവും കുറഞ്ഞ സമുദായമായി കേരളത്തില്‍ ക്രൈസ്തവര്‍ (1.8 ശതമാനം) മാറി.

വികസന നയങ്ങളിലെ വൈകല്യങ്ങള്‍ മൂലമുണ്ടാകുന്ന സാമൂഹിക പ്രതിസന്ധികള്‍ക്കു ജനസംഖ്യ കുറയ്ക്കുകമാത്രമാണ് പരിഹാരമെന്ന നിലപാടു യുക്തിസഹമല്ല. തീരദേശത്തു ജീവിക്കുന്നവരുടെ ക്ഷേമത്തിന് ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കണം.
 
Other News in this category

 
 




 
Close Window