Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
സാമ്പത്തിക തട്ടിപ്പ് കേസ്: ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തയാള്‍ നടി ജാക്വിലിന്‍
Reporter
സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് പകലാണ് അഞ്ച് മണിക്കൂറോളം താരത്തെ ഇഡി ചോദ്യം ചെയ്തത്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സുകേശ് ചന്ദ്രശേഖറിനെതിരായ കേസുമായി ബന്ധപ്പെട്ടാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ചോദ്യം ചെയ്തത് എന്നാണ് സൂചന. കേസില്‍ ജാക്വിലിന്‍ സംശയിക്കപ്പെടുന്നില്ലെന്ന് ഇന്ത്യ ടുഡേ വാര്‍ത്തയില്‍ പറയുന്നു. അതേസമയം, ചോദ്യം ചെയ്യല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ചോദ്യം ചെയ്യലിനായി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനോട് നേരിട്ട് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയിരുന്നതായും വാര്‍ത്തകളുണ്ട്.

സുകേശ് ചന്ദ്രശേഖറിനെതിരെ 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസാണ് ഇഡി അന്വേഷിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍.ബി.എല്‍. ബാങ്കിന്റെ വൈസ് പ്രസിഡന്റായ കോമള്‍ പോഡറാണ് ചന്ദ്രശേഖറിന് സഹായിയായി പ്രവര്‍ത്തിച്ചതെന്ന് ഇഡി കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 24 കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലെ കോമള്‍ പോഡറിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ ആഡംബര കാറുകളും 82.5 ലക്ഷം രൂപയും മറ്റു വസ്തുക്കളും കണ്ടെത്തിയിരുന്നു. കടല്‍തീരത്തോട് അഭിമുഖമായുള്ള ആഢംബര വീടാണിതെന്നും റിപ്പോര്‍ട്ടുണ്ട്.
 
Other News in this category

 
 




 
Close Window