Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
കേരളത്തില്‍ ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 36,080 രൂപ
Reporter
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില ഇപ്പോള്‍. ശനിയാഴ്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വര്‍ധിച്ചിരുന്നു. ഇതോടെ ഒരു പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായി. വ്യാഴം വെള്ളി ദിവസങ്ങളില്‍ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഡിസംബര്‍ മൂന്നിനായിരുന്നു സംസ്ഥാനത്ത് അവസാനമായി സ്വര്‍ണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്ന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നാണ് രേഖപ്പെടുത്തിയത്. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബര്‍ നാലിന് 35,800 രൂപയായത്.

നവംബര്‍ 16 നായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. 36,920 രൂപയായിരുന്നു അന്ന് പവന്. നവംബര്‍ തുടക്കത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വര്‍ണം പിന്നീട് വില കൂടുന്ന കാഴ്ച്ചയാണ് കണ്ടത്. നവംബര്‍ 3, 4 തീയതികളില്‍ കുറഞ്ഞ നിരക്കായ 35,640 രൂപയായിരുന്നു സ്വര്‍ണവില.
 
Other News in this category

 
 




 
Close Window