Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
കേരളത്തിലേക്ക് നിക്ഷേപകരെ ക്ഷണിക്കാന്‍ മുഖ്യമന്ത്രി ആന്ധ്രയില്‍: ഇവിടെ 20 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പിണറായി
Reporter
കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാണെന്ന് ഹൈദരാബാദില്‍ നടക്കുന്ന നിക്ഷേപ സൗഹൃദ സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈദരാബാദിലെ ഹോട്ടല്‍ പാര്‍ക്ക് ഹയാത്തില്‍ ആയിരുന്നു ഇന്‍വെസ്റ്റ്മെന്റ് റോഡ് ഷോ എന്ന പേരില്‍ നിക്ഷേപക സംഗമം നടന്നത്.

സംസ്ഥാനമിപ്പോള്‍ തേടുന്നത് മികച്ച പങ്കാളിത്തമാണ്. രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങള്‍ നിക്ഷേപകര്‍ക്ക് നല്‍കാന്‍ സാധിക്കുമെന്ന ഉറപ്പ് കേരളത്തിനുണ്ട്. പുതിയ നിക്ഷേപപദ്ധതികള്‍ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി സംസ്ഥാനത്തെ നിക്ഷേപസാധ്യതകള്‍ വിശദീകരിച്ചു.

സദ്ഭരണത്തിലും വ്യവസായ സൗഹൃദ പദ്ധതികള്‍ നടപ്പാക്കുന്നതിലും കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇരുപത് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും നിക്ഷേപകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window