Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ജാമ്യത്തില്‍ ഇറങ്ങിയ രാജ്കുന്ദ്ര 38 കോടിയുടെ സമ്പാദ്യം ശില്‍പയുടെ പേരിലേക്ക് മാറ്റി
Reporter
ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ പേരില്‍ 38.5 കോടി രൂപയുടെ ആസ്തികള്‍ എഴുതിവെച്ച് ഭര്‍ത്താവ് രാജ് കുന്ദ്ര. മുംബൈ, ജുഹുവിലെ ഓഷ്യന്‍ വ്യൂ എന്ന കെട്ടിടത്തിലെ അഞ്ച് ഫ്ളാറ്റുകളും ബേസ്മെന്റുമാണ് ശില്‍പയുടെ പേരിലേക്ക് മാറ്റിയിരിക്കുന്നത്. ഏകദേശം 5990 ചതുരശ്ര അടിയോളം വരുന്ന വസ്തുവകകളാണിവ. ജനുവരി 24ന് നടന്ന രജിസ്ട്രേഷന്‍ നടന്നത്. 1.92 കോടി രൂപ സ്റ്റാബ് ഡ്യൂട്ടി അടച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2009 നവംബര്‍ 22ന് ആയിരുന്നു ബ്രിട്ടിഷ് വ്യവസായി രാജ്കുന്ദ്രയുമായുള്ള ശില്‍പ ഷെട്ടിയുടെ വിവാഹം. പ്രണയത്തിലും ദാമ്പത്യത്തിലും ആരെയും അസൂയപ്പെടുത്തുന്ന രീതിയിലാണ് ശില്‍പയും കുന്ദ്രയും മുന്നേറിയത്. ലോകത്തിലെ ഏറ്റവും വലിയ ബില്‍ഡിങ് ആയ ഖുര്‍ജ് ഖലീഫയുടെ 19 ാം നിലയില്‍ ഒരു ഫ്‌ലാറ്റ്- ഒന്നാം വിവാഹവാര്‍ഷികത്തിന് കുന്ദ്ര ശില്‍പ ഷെട്ടിക്ക് നല്‍കിയ സമ്മാനം ഇതായിരുന്നു. സെന്‍ട്രല്‍ ലണ്ടനിലുള്ള 7 കോടി വില വരുന്ന ഒരു ഫ്‌ലാറ്റായിരുന്നു അതേ വര്‍ഷം നല്‍കിയ ജന്മദിന സമ്മാനം. ലോക്ഡൗണിലെ മാലദ്വീപ് ആഘോഷങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു.

നീലച്ചിത്ര നിര്‍മ്മാണ കേസുമായി ബന്ധപ്പെട്ട കേസില്‍ രാജ് കുന്ദ്ര 2021 ജൂലായ് 19 അറസ്റ്റിലായിരുന്നു. രണ്ടു മാസത്തിന് ശേഷമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഇതിനിടെ ഇവരുടെ ദാമ്പത്യം തകര്‍ന്നെന്നും വിവാഹമോചിതരാകുമെന്നുമുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചു. എന്നാല്‍ അതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് വ്യക്തമാക്കി ശില്‍പ തന്നെ നേരിട്ട് രംഗത്തുവന്നിരുന്നു.
 
Other News in this category

 
 




 
Close Window