Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
അടുത്ത 5 വര്‍ഷം ജപ്പാന്‍ 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Reporter
ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്.


സൈബര്‍ സുരക്ഷ അടക്കം ആറു കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക ചര്‍ച്ചയുടെ 14ാം പതിപ്പാണ് ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടന്നത്. 2014 ല്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ നിക്ഷേപ പങ്കാളിത്ത പദ്ധതിയുടെ ഭാഗമായാണ് പുതിയ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യ-ജപ്പാന്‍ സാമ്പത്തിക പങ്കാളിത്തത്തില്‍ പുരോഗതി ഉണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒന്നാണ് ജപ്പാന്‍. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യ-ജപ്പാന്‍ ' ഒരു ടീം-ഒരു പദ്ധതി' ആയി പ്രവര്‍ത്തിക്കുന്നു.
ഇന്ത്യയിലെത്തുന്ന ജാപ്പനീസ് കമ്പനികള്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുരോഗതിയും സമൃദ്ധിയും പങ്കാളിത്തവുമാണ് ഇന്ത്യ-ജപ്പാന്‍ ബന്ധത്തിന്റെ അടിസ്ഥാനമെന്നും മോദി പറഞ്ഞു.
 
Other News in this category

 
 




 
Close Window