Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
 
 
ബിസിനസ്‌
  Add your Comment comment
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളവുമായി സഹകരിക്കാന്‍ അമേരിക്ക തയാറാണെന്ന് സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി വി.പി. ജോയ്
Reporter
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായി യുഎസ് സഹകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ ഇതിനു സന്നദ്ധത അറിയിച്ചതെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കേരളം വലിയ തോതില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തു ശ്രദ്ധിക്കാന്‍ പോവുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലകളില്‍ ഉള്‍പ്പെടെ മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള സംസ്ഥാനത്തിന്റെ നടപടികള്‍ക്കു മുഖ്യമന്ത്രി പിന്തുണ അഭ്യര്‍ഥിച്ചു.

250 രാജ്യാന്തര ഹോസ്റ്റലുകള്‍ ഈ വര്‍ഷം തുടങ്ങും. ബജറ്റില്‍ ഇതിനു തുക വകയിരുത്തിയിട്ടുണ്ട്. ഇതോടെ വിദേശ വിദ്യാര്‍ഥികള്‍ ആകര്‍ഷിക്കപ്പെടും. ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് അക്കാദമിക പിന്തുണ നല്‍കുമെന്നു കോണ്‍സല്‍ ജനറല്‍ അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിച്ചതു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുഎസ്സിലെ ഉന്നത സ്ഥാപനവുമായി ഇതിനെ സഹകരിപ്പിക്കാമെന്ന് കോണ്‍സുല്‍ ജനറല്‍ അറിയിച്ചു. - വി.പി.ജോയ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window