Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ബിസിനസ്‌
  Add your Comment comment
കോവിഡ് വ്യാപനത്തിനിടയിലും മികച്ച മുന്നേറ്റം നടത്തിയത് ടാറ്റയും റിലയന്‍സും
Reporter
വന്‍കിട ബിസിനസ് സാമ്രാജ്യങ്ങളായ ടാറ്റയും റിലയന്‍സും അദാനിയുമാണ് കോവിഡ് വ്യാപനത്തിനിടയിലും മികച്ച മുന്നേറ്റം നടത്തിയത്. ഈ കമ്പനികളുടെ വിപണിമൂല്യത്തില്‍ ഈ കാലയളവില്‍ വന്‍കുതിപ്പാണ് രേഖപ്പെടുത്തിയത്.

2021 സാമ്പത്തിക വര്‍ഷത്തെ 31ശതമാനത്തില്‍നിന്ന് മൂന്നു കുടുംബ സംരംഭങ്ങളുടെ സംയുക്ത വിപണിമൂല്യം 34.2ശതമാനമായാണ് ഉയര്‍ന്നത്. 2016ലെ ഡിസംബറിലെ കണക്കുപ്രകാരം 22ശതമാനമായിരുന്നു ഈ കമ്പനികളുടെ വിഹിതം.

2022 മാര്‍ച്ച് 31ലെ കണക്കൂപ്രകാരം 54.45 ലക്ഷം കോടി രൂപയാണ് ഈ മൂന്ന് കുടുംബ സംരംഭങ്ങളുടെ വിപണി മൂല്യം. 2021 മാര്‍ച്ചിലെ 37.6 ലക്ഷം കോടിയില്‍നിന്നാണ് ഈ മൂന്നേറ്റം. 44.2ശതമാനമാണ് വളര്‍ച്ച. വിപണിയില്‍ ലിസ്റ്റ്ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം ഈ കാലയളവില്‍ 24.7ശതമാനം വര്‍ധിച്ച് 247.2 ലക്ഷം കോടി രൂപയായി.
100ശതമാനത്തിലേറെ നേട്ടമുണ്ടായിരുന്നപ്പോഴായിരുന്നു ..
2021-22 സാമ്പത്തിക വര്‍ഷത്തില്‍ വിപണിമൂല്യത്തില്‍ 88ശതമാനം ഉയര്‍ച്ചയോടെ അദാനി ഗ്രൂപ്പാണ് മികച്ച നേട്ടം കൈവരിച്ചത്. 2022 മാര്‍ച്ച് 31ലെ കണക്കുപ്രകാരം അദാനി ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണിമൂല്യം 12.53 ലക്ഷം കോടി രൂപയാണ്. ഒരുവര്‍ഷം മുമ്പത്തെ 6.68 ലക്ഷം കോടിയില്‍നിന്നാണ്അ ദാനിയുടെ ഈ വളര്‍ച്ച.
 
Other News in this category

 
 




 
Close Window