Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
സൗദി അറേബ്യയിലെ രാജാവിന്റെ 2300 കോടി രൂപ വിലയുള്ള വിമാനം പൊളിച്ച് വില്‍ക്കുന്നത് അമേരിക്കയില്‍
Reporter
സൗദി രാജാവിന്റെ 300 മില്ല്യണ്‍ ഡോളര്‍ (ഏതാണ്ട് 2301 കോടി രൂപ) വിലയുള്ള ജംബോ ബോയിങ്ങ് 10 വര്‍ഷത്തിനിടയില്‍ ആകെ പറന്നത് 42 മണിക്കൂര്‍. എന്നിട്ടെന്താ, ഇപ്പോഴും പുതുപുത്തന്‍ പോലിരിക്കുന്ന ബോയിങ്ങ് 747 കഴിഞ്ഞ ദിവസം അവസാനത്തെ പറക്കല്‍ നടത്തിയത്, പൊളിക്കാനായി ലോകത്തിലെ ഏറ്റവും വലിയ വിമാന ശവപ്പറമ്പിലേക്കാണ്.

യുഎസിലെ അരിസോണയിലെ മരാനയിലുള്ള പിനാല്‍ എയര്‍ പാര്‍ക്കിന് ലോകത്തെ ഏറ്റവും വലിയ വിമാന ശവപ്പറമ്പ് എന്നാണ് വിശേഷണം. കണ്ടം ചെയ്ത വിമാനങ്ങള്‍ ലോകത്ത് കൂടുതലായും എത്തുന്നത് ഈ എയര്‍ പാര്‍ക്കിലാണ്. സ്വിറ്റ്‌സര്‍ലന്റിലെ ബാസല്‍ വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം സൗദി രാജാവിന്റെ 42 മണിക്കൂര്‍ മാത്രം പറന്ന വിമാനം പറന്നതും ഇവിടേയ്ക്കാണ്.

സൗദി രാജാവായിരുന്ന സുല്‍ത്താന്‍ ഇബ്ന്‍ അബ്ദെല്‍ അസിസിന്റേതായിരുന്നു ഈ ബോയിങ്ങ് 747. ബോയിങ് കമ്പനിക്ക് ഓര്‍ഡര്‍ നല്‍കിയ വിമാനം 2012ല്‍ ഡെലിവറി ആകുന്നതിന് ഒരു വര്‍ഷം മുമ്പ് രാജാവ് അന്തരിച്ചു. 2012 മുതല്‍ സ്വിറ്റ്‌സര്‍ലന്റിലെ ബാസല്‍ വിമാനത്താവളത്തിലായിരുന്നു വിമാനം സൂക്ഷിച്ചിരുന്നത്. സുല്‍ത്താന്റെ മരണശേഷം രാജകുടുംബാംഗങ്ങള്‍ക്ക്, കൂറ്റന്‍ ജംബോ ബോയിങ്ങിനോടുള്ള താല്‍പര്യം നഷ്ടമായി. 10 വര്‍ഷത്തിനിടെ ആകെ പറന്നത് 42 മണിക്കൂര്‍. ഭീമമായ പാര്‍ക്കിങ്, മെയിന്റനന്‍സ് ചാര്‍ജുകള്‍ നല്‍കി വിമാനത്തെ സൗദി രാജവംശം ഇത്രയും കാലം പരിരക്ഷിച്ചു.
 
Other News in this category

 
 




 
Close Window