Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ഗൂഗിളും ആമസോണും ജോലി വച്ചു നീട്ടിയ ജോലി വേണ്ടെന്നു വച്ചു; ഫേസ് ബുക്കില്‍ ജോലിക്കു കയറിയ വൈശാഖിന് ശമ്പളം 1.8 കോടി
Reporter
കൊല്‍ക്കത്ത ജാദവ്പുര്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ് വൈശാഖ്. വര്‍ഷത്തില്‍ 1.8 കോടി രൂപയാണ് ഫേസ്ബുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ വര്‍ഷം യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. ബൈശാഖ് മൊണ്ടാലിന്‍ എന്ന നാലാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയ്ക്കാണ് ഫേസ്ബുക്കില്‍ നിന്ന് ഈ ഓഫര്‍ ലഭിച്ചിരിക്കുന്നത്.

ബൈശാഖ് ആള് ചില്ലറക്കാരനല്ല. ഇതിനുമുമ്പ് ഗൂഗിള്‍, ആമസോണ്‍ എന്നീ വന്‍കിട കമ്പനികളില്‍ നിന്നും ജോലി ഓഫര്‍ ലഭിച്ചിരുന്നു.എന്നാല്‍ ഇവയെക്കാള്‍ എല്ലാം ഉയര്‍ന്ന ശമ്പളമാണ് ഫേസ്ബുക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഓഫര്‍ ലഭിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ കമ്പനിയില്‍ ജോയിന്‍ ചെയ്യാനായി ലണ്ടനിലേക്ക് പോകും.

തന്റെ സ്വപ്നങ്ങള്‍ സ്വന്തമാക്കാന്‍ കൊവിഡ് കാലം ഏറെ സഹായകമായി എന്നും ബൈശാഖ് പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നിരവധി സ്ഥാപനങ്ങള്‍ നടത്തുന്ന പരിശീലന പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിച്ചെന്നും അത് ഏറെ അറിവ് നേടാന്‍ സഹായകമായെന്നും ഈ ചെറുപ്പക്കാരന്‍ പറയുന്നു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബെംഗളൂരുവാണ് ബൈശാഖിന്റെ സ്വദേശം. അമ്മ അങ്കണവാടി ജീവനക്കാരിയാണ്. മകന്റെ ഈ നേട്ടത്തില്‍ അതീവ സന്തോഷവതിയാണ് താനെന്നും അമ്മ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് സര്‍വകലാശാലയിലെ ഒമ്പത് വിദ്യാര്‍ഥികള്‍ക്കായി ഒരു കോടി രൂപയിലേറെ വാര്‍ഷിക പ്രതിഫലമുള്ള തൊഴിലവസരം ലഭിച്ചതായും പറയുന്നു.
 
Other News in this category

 
 




 
Close Window