Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
പീഡനക്കേസില്‍ പി.സി. ജോര്‍ജ് അറസ്റ്റില്‍
reporter

തിരുവനന്തപുരം: ലൈംഗിക പീഡനപരാതിയില്‍ പി സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തു. മ്യൂസിയം പൊലീസാണ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ ബലപ്രയോഗം, ലൈംഗിക താല്‍പ്പര്യത്തോടെ കടന്നുപിടിക്കല്‍ (ഐപിസി 354, 354 എ) വകുപ്പുകളാണ് പി സി ജോര്‍ജിനെതിരെ ചുമത്തിയിട്ടുള്ളത്.സോളാര്‍ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പി സി ജോര്‍ജിനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനക്കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനിടെയാണ് ജോര്‍ജിനെതിരെ പുതിയ കേസെടുത്തത്.

പരാതിക്കാരി മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.ഗൂഢാലോചനക്കേസില്‍ സാക്ഷിയായ പരാതിക്കാരിയുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. അപ്പോഴാണ് പീഡന ശ്രമം സംബന്ധിച്ച് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിലെ മുറിയില്‍ വിളിച്ചുവരുത്തി പി സി ജോര്‍ജ് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും പരാതിക്കാരി പറയുന്നു.

 
Other News in this category

 
 




 
Close Window