Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
യുവ മോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നത് കേരള രജിസ്‌ട്രേഷന്‍ വാഹനത്തില്‍ എത്തിയവര്‍: പ്രതിഷേധം വ്യാപകം: 15 പേര്‍ കസ്റ്റഡിയില്‍
Reporter
യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണിന്റെ കൊലപാതകം കനയ്യ ലാലിന്റെ കൊലപാതകത്തെ അപലപിച്ച് പോസ്റ്റ് ഇട്ടതിന് പ്രതികാരം എന്ന് സൂചന. ജൂണ്‍ 29 നാണ് മതമൗലികവാദത്തിനെതിരെ ശക്തമായി പ്രതികരിച്ച് പ്രവീണ്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കൊലപാതകത്തിന് പിന്നില്‍ മതമൗലിക ശക്തികള്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലേക്കാണ് കര്‍ണാടക പൊലീസ് എത്തുന്നത്. അതുകൊണ്ടുതന്നെ കേസ് അന്വേഷണം എന്‍. ഐ.എ ക്ക് കൈമാറിയേക്കുമെന്നാണ് വിവരം. അതേസമയം,
യുവമോര്‍ച്ചാ നേതാവിന്റെ കൊലപാതകത്തില്‍ 15 പേര്‍ കസ്റ്റഡിയിലായി. പ്രവീണ്‍ നട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തിലും പരിശോധന നടക്കുന്നുണ്ട്. കര്‍ണാടക പോലീസിന്റെ പ്രത്യേക സംഘമാണ് കേരള പൊലീസുമായി സഹകരിച്ച് പരിശോധന നടത്തുന്നത്.
അതേസമയം,
യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നട്ടാരുവിന്റെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധം. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് പ്രതിഷേധം ശക്തമാകുന്നത്. ഇതേത്തുടര്‍ന്ന് ബെല്ലാരിയിലെ പുത്തൂര്‍ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window