Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
മലമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു, ഹര്‍ത്താലിന് ആഹ്വാനം നല്‍കി സിപിഎം
reporter

പാലക്കാട്: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൊടി തോരണങ്ങള്‍ കെട്ടുന്നതിനിടെ മലമ്പുഴയില്‍ സി പി എം പ്രവര്‍ത്തകന്‍ ഷാജഹാനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് സി പി എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മരുത റോഡ് പഞ്ചായത്തിലാണ് സി പി എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മരുത റോഡ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ഷാജഹാന്‍. 39 വയസ്സായിരുന്നു. രാത്രി 9.15ഓടെയാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ സംഘമാണ് ഷാജഹാനെ വെട്ടിവീഴ്ത്തിയത്. ആക്രമണത്തില്‍ ഷാജഹാന്റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു.

ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.ഷാജഹാന് ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. ബി ജെ പി പ്രവര്‍ത്തകന്‍ ആറുചാമി കൊലക്കേസില്‍ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാന്‍. 2008 ല്‍ ആയിരുന്നു ഈ കൊലപാതകം നടന്നത്.

 
Other News in this category

 
 




 
Close Window