Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് 4,000 രൂപ: ഓണം അഡ്വാന്‍സ് 20,000 രൂപ
reporter
ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2,750 രൂപ നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.


കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍ - സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ ഇത്തവണയും ഉത്സവ ബത്ത ലഭിക്കും. പാര്‍ട്ട് ടൈം-കണ്ടിജന്റ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6,000 രൂപ ലഭിക്കും.

സര്‍വീസ് പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 1000 രൂപ നല്‍കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക എന്ന് മന്ത്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window