Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
23 ടിക്കറ്റ് ഒരുമിച്ചെടുത്തു, നിര്‍മാണത്തൊഴിലാളിക്ക് അടിച്ചത് 70 ലക്ഷം
reporter

തൊടുപുഴ: നിര്‍മാണത്തൊഴിലാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം. അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ഏഴല്ലൂര്‍ പ്ലാന്റേഷന്‍ നടുവിലെ വീട്ടില്‍ രാജീവിന് ലഭിച്ചു. സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന രാജീവ് 23 ടിക്കറ്റുകളാണ് കഴിഞ്ഞദിവസം എടുത്തത്.ഇതിലൊന്നിനാണ് ഒന്നാം സമ്മാനം. മറ്റൊരു ടിക്കറ്റിന് സമാശ്വാസ സമ്മാനമായ 8,000 രൂപയും ലഭിച്ചു. നാട്ടുകാരനായ ലോട്ടറി വില്‍പനക്കാരന്‍ മനോഹരനില്‍ നിന്നാണ് രാജീവന്‍ ടിക്കറ്റ് വാങ്ങിയത്.രാജീവനും കുടുംബവും ഇപ്പോള്‍ വാടകവീട്ടിലാണ് താമസിക്കുന്നത്. ബേക്കറി ജീവനക്കാരിയായ ഭാര്യ ശ്രീജയും മക്കളായ അനാമികയും അഭിനവും ഉള്‍പ്പെടുന്നതാണ് കുടുംബം. സ്വന്തമായി ഒരു വീടു നിര്‍മ്മിക്കണമെന്നതാണ് രാജീവന്റെ വലിയ ആഗ്രഹം.

 
Other News in this category

 
 




 
Close Window