Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
എരുമേലിയില്‍ വിമാനത്താവളം: മണ്ണിന്റെ ഉറപ്പു നോക്കാന്‍ പരിശോധന: ബിഷപ്പ് യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചിന് നോട്ടീസ്
reporter
നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ റണ്‍വേയുടെ മണ്ണിന്റെ ഉറപ്പ് പരിശോധന നടത്തുന്നതു സംബന്ധിച്ച് കലക്ടര്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ കൈവശക്കാരായ ബിലീവേഴ്‌സ് ഈസ്റ്റേണ്‍ സഭാ അധികൃതര്‍ക്കു കത്തു നല്‍കി. മണ്ണ് പരിശോധനയ്ക്ക് അനുവാദം നല്‍കുന്നതായി സഭാ അധികൃതര്‍ മറുപടിയും നല്‍കിയതോടെ ഇതു സംബന്ധിച്ച തടസ്സം നീങ്ങി. രണ്ടു ദിവസത്തിനുള്ളില്‍ മണ്ണ് പരിശോധന ആരംഭിക്കാമെന്നാണു പ്രതീക്ഷയെന്നു കലക്ടര്‍ ഡോ. പി.കെ.ജയശ്രീ പറഞ്ഞു.

മണ്ണ് പരിശോധനയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ അംഗീകരിച്ച് കലക്ടര്‍ കത്ത് നല്‍കണം എന്ന് സഭാ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 26നു കണ്‍സല്‍റ്റിങ് സ്ഥാപനമായ ലൂയി ബഗ്‌റിന്റെ നിര്‍ദേശപ്രകാരം മണ്ണു പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും കലക്ടറുടെ കത്തു ലഭിക്കാത്തതിനാല്‍ സഭാ അധികൃതര്‍ അനുമതി നല്‍കിയതുമില്ല. അതിനു ശേഷം കണ്‍സല്‍റ്റിങ് സ്ഥാപനമായ ലൂയി ബഗ്‌റിന്റെ ഡല്‍ഹി ഓഫിസിനെ വിവരം അറിയിച്ചു. ഇവര്‍ നിയോഗിക്കുന്ന ഏജന്‍സി ഉദ്യോഗസ്ഥര്‍ 2 ദിവസത്തിനുള്ളില്‍ എത്തി പരിശോധന ആരംഭിക്കാന്‍ കഴിയുമെന്നാണ് റവന്യുവകുപ്പ് അധികൃതരുടെ പ്രതീക്ഷ.
 
Other News in this category

 
 




 
Close Window