Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ടാറ്റ കമ്പനി
reporter
2022 ലെ ഏറ്റവും മികച്ച ഇന്ത്യന്‍ 75 ബ്രാന്‍ഡുകളുടെ പട്ടികയിലാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടി.സി.എസ്) ഒന്നാമതെത്തിയിരിക്കുന്നത്. ദി കാന്‍ഡാര്‍ ബ്രാന്‍ഡ്സ് ആണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഫോസിസ്, എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എല്‍.ഐ.സി, കൊടക് മഹീന്ദ്ര ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നീ ബ്രാന്‍ഡുകളാണ് തൊട്ട് പിറകിലായി ഉള്ളത്. ടെലികോം രംഗത്തെ ശക്തമായ സാന്നിധ്യമായ ജിയോ പത്താമതാണുള്ളത്.


കഴിഞ്ഞ എട്ടു വര്‍ഷമായി ഏറ്റവും മൂല്യമേറിയ ഇന്ത്യന്‍ ബ്രാന്‍ഡായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നത് എച്ച്.ഡി.എഫ്.സി ബാങ്കാണ്. എന്നാല്‍ 2014 ലാണ് കാന്‍ഡര്‍ ബ്രാന്‍ഡ് ഇന്ത്യ റാങ്കിംഗ് തുടങ്ങിയത്. അന്ന് മുതല്‍ ഇവര്‍ കൈവശം വെച്ചിരുന്ന ഈ സ്ഥാനത്തേക്കാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എത്തിയിരിക്കുന്നത്. ഡിജിറ്റല്‍ സേവനങ്ങളുടെ ആവശ്യം കോവിഡിന് ശേഷം വര്‍ധിച്ചുവരികയാണ്. ഈ മാറ്റമാണ് ടിസിഎസിന് നേട്ടമായത് എന്നാണ് പറയുന്നത്. 45.52 ബില്യണ്‍ ഡോളറാണ് ടിസിഎസിന്റെ ബ്രാന്‍ഡ് മൂല്യം.
 
Other News in this category

 
 




 
Close Window