Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ബിസിനസ്‌
  Add your Comment comment
മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി: സുരക്ഷ ശക്തമാക്കി: ഭീഷണി ഇതു രണ്ടാം തവണ
reporter
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും കുടുംബത്തിനും നേരെ വധഭീഷണി. സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലേക്ക് വിളിച്ചാണ് അജ്ഞാതന്റെ ഭീഷണി.

ബുധനാഴ്ച്ചയാണ് ആശുപത്രിയിലെ ലാന്റ്‌ലൈന്‍ നമ്പരിലേക്ക് കോള്‍ വന്നത്. മുകേഷ് അംബാനി, ഭാര്യ നിതാ അംബാനി, മക്കളായ ആകാഷ് അംബാനി, ആനന്ദ് അംബാനി എന്നിവര്‍ക്ക് നേരെയായിരുന്നു ഭീഷണി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡിബി മാര്‍ഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയയാളെ ഉടന്‍ കണ്ടുപിടിക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് 12.57 ഓടെയാണ് കോള്‍ വന്നത്.

മുകേഷ് അംബാനിക്കും കുടുംബത്തിനും നേരെ വധഭീഷണി ഉയര്‍ത്തുക മാത്രമല്ല, ആശുപത്രി തകര്‍ക്കുമെന്നും അജ്ഞാതന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window