Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
നോര്‍വേ സന്ദര്‍ശനം പൂര്‍ത്തിയായി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു ലണ്ടനില്‍
reporter
മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍വേ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് ലണ്ടനില്‍. ലോകകേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന മലയാളി പ്രവാസി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും

മന്ത്രി പി. രാജീവാണ് മുഖ്യമന്ത്രിക്ക് ഒപ്പമുള്ളത്. മന്ത്രി വീണാ ജോര്‍ജും വി. ശിവന്‍കുട്ടിയും കഴിഞ്ഞ ദിവസം യു.കെയിലെത്തിയിരുന്നു. കഴിഞ്ഞ ജൂണില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന മൂന്നാം ലോക കേരള സഭയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള നടപടികളെപ്പറ്റിയാവും യൂറോപ്പ് മേഖലാ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

യൂറോപ്പിലെ വിവിധ തൊഴില്‍ മേഖലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ മുഖ്യമന്ത്രി പിണറായിയുമായി കൂടിക്കാഴ്ച്ച നടത്തും. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളില്‍ കഴിവ് ചെളിയിച്ച മലയാളികളും വിദ്യാര്‍ത്ഥികളും ആരോഗ്യ പ്രവര്‍ത്തകരും ക്ഷണിതാക്കളായെത്തും. നവകേരള നിര്‍മ്മാണം എന്ന വിഷയത്തില്‍ ചര്‍ച്ചകളും നടക്കും.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കും, മുന്‍ PSC മെമ്പറും എഴുത്തുകാരിയുമായ ഭാര്യ ആര്‍ പാര്‍വതി ദേവിക്കും ഹീത്രൂ വിമാനത്താവളത്തില്‍ സംഘാടക സമിതിയുടെയും പാര്‍ട്ടി നേതാക്കന്മാരുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. വ്യവസായ പ്രമുഖനായ എം എ യൂസഫലിയും മറ്റു പ്രമുഖ വ്യവസായികളും മീറ്റിങ്ങില്‍ പങ്കെടുക്കാനായി ലണ്ടനിലെത്തിയിട്ടുണ്ട് .ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രണ്ടു ദിവസം മുന്‍പ് തന്നെ യുകെ യിലെത്തിയിട്ടുണ്ട്.

ഇന്നു തന്നെ മുഖ്യമന്ത്രിയും സംഘവും ഹൈ ഗേറ്റ് സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന കാറല്‍ മാര്‍ക്സിന്റെ ശവകുടീരത്തില്‍ പുഷ്പ ചക്രമര്‍പ്പിക്കുകയും, തുടര്‍ന്ന് പാര്‍ലമെന്റ് സ്‌കോയറിലെ ഗാന്ധിപ്രതിമയും സന്ദര്‍ശിക്കുകയും ചെയ്യും.

ഞായറാഴ്ച രാവിലെ ഒന്‍പതു മണിക്ക് ലണ്ടനില്‍ (താജ്) സെന്റ് ജെയിംസ് കോര്‍ട്ട് ഹോട്ടലിലാണ് വ്യവസായ പ്രമുഖരും, സംഘടനാ പ്രതിനിധികളും, ക്ഷണിക്കപ്പെട്ട വ്യക്തികളുമടക്കം 125 പേരുമായി ചര്‍ച്ച നടക്കുന്നത്. കേരള വികസനത്തിനുതകുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ചു വിശദമായ ചര്‍ച്ചകളും തീരുമാനങ്ങളും യോഗത്തില്‍ ഉണ്ടാവും.
 
Other News in this category

 
 




 
Close Window