ലണ്ടന്‍: കൂടിയ നിരക്കിലുള്ള അടിസ്ഥാന പലിശ വര്‍ദ്ധന ആവശ്യമായി വന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചിപ്പിച്ചു. നേരത്തെ കരുതിയിരുന്നതിലും കൂടിയ നിരക്ക് വര്‍ദ്ധന ഇക്കാര്യത്തില്‍ ഉണ്ടാകാനാണ് സാധ്യതയെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലി പറഞ്ഞു. നാണ്യപ്പെരുപ്പ നിരക്ക് രണ്ടു ശതമാനത്തിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഈ ലക്ഷ്യത്തിലെത്താനുള്ള നടപടിയുണ്ടാവുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിട്ടറി പോളിസി കമ്മിറ്റിയുടെ അടുത്ത യോഗം നവംബര്‍ 3 നാണ്. 0.75 മുതല്‍ ഒരു ശതമാനം വരെ വര്‍ദ്ധന പലിശ നിരക്കില്‍ ഉണ്ടാകാമെന്നാണ് മാര്‍ക്കറ്റ് കരുതുന്നത്.
ഗവണ്മെന്റിന്റെ ഇക്കണോമിക് പ്ളാന്‍ ഒക്ടോബര്‍ 31 ന് പ്രസിദ്ധീകരിക്കും.ഗവണ്മെന്റിന്റെ സമീപകാല മിനി-ബജറ്റിന്റെ ഫലങ്ങളെക്കുറിച്ചും ബെയ്ലി അഭിപ്രായപ്പെട്ടു, യുകെ വിപണികളില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഗുരുതരമായ നീക്കങ്ങള്‍ തുടരുന്നതായി അദ്ദേഹം പറഞ്ഞു.ഗവണ്മെന്റിന്റെ ബജറ്റ് ചര്‍ച്ചകളില്‍ ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്സിബിലിറ്റി (ഒബിആര്‍) ഉള്‍പ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തന്റെ മിനി ബജറ്റ് സമ്പദ്വ്യവസ്ഥയില് ചെലുത്തുന്ന ആഘാതം അവലോകനം ചെയ്യാന്‍ ഒബിആര്‍-നെ അനുവദിക്കാന്‍ ക്വാര്‍ട്ടേങ് വിസമ്മതിച്ചതായി കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു.