Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
മിനി ബജറ്റിലെ കൂടുതല്‍ നയങ്ങള്‍ ചവറ്റുകുട്ടയിലേക്ക്
reporter

ലണ്ടന്‍: മിനി-ബജറ്റ് പ്രസ്താവന നടത്താന്‍ ഒരുങ്ങി ചാന്‍സലര്‍ ജെറമി ഹണ്ട്. ലിസ് ട്രസിന്റെ 45 ബില്ല്യണ്‍ പൗണ്ട് ടാക്സ് കട്ടിംഗ് പദ്ധതിയില്‍ നിന്നും കൂടുതല്‍ നയങ്ങള്‍ ചവറ്റുകുട്ടയിലെത്തുമെന്നാണ് സൂചന. മീഡിയം ടേം ഫിസ്‌കല്‍ പ്ലാനിലെ ചില ഭാഗങ്ങള്‍ രണ്ട് ആഴ്ചയ്ക്ക് മുന്നിലേക്ക് ഫാസ്റ്റ് ട്രാക്ക് ചെയ്ത് വിപണികളെ ശാന്തമാക്കാനാണ് പുതിയ ചാന്‍സലറുടെ നീക്കം. ഇന്ന് രാവിലെ പ്രസ്താവന നടത്തിയ ശേഷം കോമണ്‍സില്‍ ഉച്ചതിരിഞ്ഞ് എംപിമാരെ അഭിസംബോധന ചെയ്യും. വെള്ളിയാഴ്ചയും സര്‍ക്കാരിന്റെ കടമെടുപ്പ് ചെലവുകള്‍ ഉയരുന്നതായി കണക്കുകള്‍ പുറത്തുവന്നതോടെയാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍. പ്രധാനമന്ത്രിയുടെ ദുരന്തബാധിതമായ മിനി-ബജറ്റില്‍ നിന്നും കൂടുതല്‍ ഭാഗങ്ങള്‍ ഹണ്ട് ഒഴിവാക്കും. ഇന്‍കം ടാക്സ് 1 പെന്‍സ് കുറയ്ക്കാനുള്ള തീരുമാനം 2024 വരെ നീട്ടിവെയ്ക്കുമെന്നാണ് കരുതുന്നത്. കോര്‍പ്പറേഷന്‍ ടാക്സ് മരവിപ്പിക്കാനും, 45 പെന്‍സ് റേറ്റ് റദ്ദാക്കാനുമുള്ള തീരുമാനങ്ങള്‍ നേരത്തെ തന്നെ പിന്‍വലിച്ചിരുന്നു. ഒക്ടോബര്‍ 31-നാണ് മീഡിയം ടേം ഫിസ്‌കല്‍ പ്ലാന്‍ പ്രഖ്യാപിക്കുക. ഉയരുന്ന കടങ്ങള്‍ അടയ്ക്കാനുള്ള സ്ട്രാറ്റജി ബ്രിട്ടന്റെ പക്കലുണ്ടെന്ന് വിപണികളെ ഓര്‍മ്മിപ്പിക്കുകയാണ് ലക്ഷ്യം.

ഇതിനിടെ ബ്രിട്ടന്റെ മോര്‍ട്ട്ഗേജ് വിപണിയില്‍ കനത്ത ആശയക്കുഴപ്പം നിലനില്‍ക്കുമ്പോഴും രാജ്യത്തെ ഭവനവിലകള്‍ പുതിയ റെക്കോര്‍ഡ് ഉയരത്തിലെത്തി. ഒക്ടോബറില്‍ ശരാശരി പ്രോപ്പര്‍ട്ടികള്‍ക്ക് ചോദിക്കുന്ന വില 371,158 പൗണ്ടിലെത്തിയെന്ന് റൈറ്റ്മൂവ് വ്യക്തമാക്കി. സെപ്റ്റംബറിലെ വിലയില്‍ നിന്നും 0.9% അല്ലെങ്കില്‍ 3398 പൗണ്ടിന്റെ വര്‍ദ്ധനവാണിത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7.8% വര്‍ദ്ധനവാണിത്. വില്‍പ്പനയ്ക്ക് ലഭ്യമായിട്ടുള്ള പ്രോപ്പര്‍ട്ടികളുടെ ക്ഷാമമാണ് വിലയെ മുന്നോട്ട് നയിക്കുന്നതെന്ന് പ്രോപ്പര്‍ട്ടി വെബ്സൈറ്റ് വ്യക്തമാക്കി. മിനി ബജറ്റ് സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ മൂലം മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുതിച്ചുയര്‍ന്നെങ്കിലും ഇതിന്റെ പ്രതിഫലനം പ്രോപ്പര്‍ട്ടി വിപണിയില്‍ ദൃശ്യമായിട്ടില്ല. വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ള പ്രോപ്പര്‍ട്ടികളുടെ വില കുറയുന്ന തരത്തില്‍ സമ്മര്‍ദം എത്തുന്നുമില്ല. അതേസമയം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഡിമാന്‍ഡ് 15% ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഈ സമയത്തെ ഡിമാന്‍ഡുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വ്യത്യാസം. എന്നിരുന്നാലും 2019ല്‍ കോവിഡ് എത്തുന്നതിന് മുന്‍പുള്ള സാധാരണ വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ 20% ഉയര്‍ന്ന നിലയിലാണ് ഡിമാന്‍ഡ്. ശരാശരി മോര്‍ട്ട്ഗേജ് പലിശ നിരക്കുകളില്‍ കഴിഞ്ഞ ആഴ്ചകളില്‍ നേരിട്ട കുതിപ്പ് മൂലം നിരവധി ആളുകള്‍ വീട് വാങ്ങാനുള്ള പദ്ധതി നിര്‍ത്തിവെച്ചിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window