Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
കീറാനാവില്ല, കത്തിക്കാന്‍ കഴിയില്ല; കള്ളനോട്ടും ഇറങ്ങില്ല: ഇന്ത്യന്‍ രൂപ ഡിജിറ്റല്‍: പരീക്ഷണം ഇന്നു മുതല്‍
Text by: Reporter
ഇന്ത്യന്‍ രൂപയുടെ ഡിജിറ്റല്‍ പതിപ്പ് ഇന്ന് മുതല്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഇറക്കും. ഡിജിറ്റല്‍ കറന്‍സിക്കും, പേപ്പര്‍ കറന്‍സിക്കും ഒരേ മൂല്യമായിരിക്കും ഉണ്ടാകുക. അതുകൊണ്ടുതന്നെ ഇത് പരസ്പരം കൈമാറ്റം ചെയ്യാന്‍ സാധിക്കും. റിസര്‍വ് ബാങ്ക് ഇറക്കുന്നതിനാല്‍ നിയമപരമായി തന്നെ അംഗീകാരമുള്ളതാണ് ഡിജിറ്റല്‍ രൂപ. മൊത്ത വ്യാപാര വിഭാഗത്തിലായിരിക്കും ഇതിന്റെ വ്യാപാരം തുടങ്ങുക.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്എസ്ബിസി എന്നീ ബാങ്കുകള്‍ ഡിജിറ്റല്‍ റുപ്പീ വ്യാപാരം തുടങ്ങുന്നതില്‍ പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ഉത്തേജിപ്പിക്കുവാന്‍ ഡിജിറ്റല്‍ രൂപ സഹായിക്കും.ഒരു ഡിജിറ്റല്‍ കറന്‍സി ഒരിക്കലും കീറിക്കളയാനോ, കത്തിച്ചുകളയാനോ, നശിപ്പിച്ചു കളയാനോ സാധിക്കില്ല.നോട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡിജിറ്റല്‍ രൂപത്തിലുള്ള കറന്‍സി എന്നന്നേക്കും നിലനില്‍ക്കും. പണമിടപാടുകളുടെ ചെലവ് കുറക്കാനും ഡിജിറ്റല്‍ രൂപ സഹായിക്കും.
 
Other News in this category

 
 




 
Close Window