Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
മുന്‍ ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോകിനെ സസ്‌പെന്‍ഡ് ചെയ്ത് ടോറി
reporter

ലണ്ടന്‍: ഓസ്ട്രേലിയയിലെ കാട്ടില്‍ ഷൂട്ട് ചെയ്യുന്ന ഐ ആം എ സെലിബ്രിറ്റി.. ഗെറ്റ് മി ഔട്ട് ഓഫ് ഹിയര്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ സമ്മതമറിയിച്ച മുന്‍ ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്കിനെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. ഇതോടെ എംപിയായ മാറ്റ് ഹാന്‍കോക്കിന് ഇനി വെസ്റ്റ്മിന്‍സ്റ്ററില്‍ സ്വതന്ത്രനായി ഇരിക്കേണ്ടി വരും.തന്റെ തീരുമാനത്തെ ന്യായീകരിച്ച് മാറ്റ് ഹാന്‍കോക് രംഗത്തെത്തിയെങ്കിലും പാര്‍ലമെന്റ് നടക്കുന്ന സമയത്ത് റിയാലിറ്റി ടിവി ഷോയില്‍ പങ്കെടുക്കാനുള്ള വെസ്റ്റ് സഫോക്ക് എംപിയുടെ തീരുമാനത്തെ ടോറി പാര്‍ട്ടി അംഗങ്ങള്‍ ചോദ്യം ചെയ്തു. ഹാന്‍കോക്കിന്റെ നടപടി ''ഗുരുതരമാണ്'' എന്ന് ടോറി ചീഫ് വിപ്പ് പറഞ്ഞു. ഹാന്‍കോക്കിനോട് സംസാരിച്ചതിന് ശേഷമാണ് താന്‍ ഈ തീരുമാനമെടുത്തതെന്ന് ടോറി എംപിമാരുടെ അച്ചടക്കത്തിന്റെ ചുമതലയുള്ള സൈമണ്‍ ഹാര്‍ട്ട് പറഞ്ഞു. വെസ്റ്റ് സഫോക്ക് കണ്‍സര്‍വേറ്റീവ് അസോസിയേഷന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ആന്‍ഡി ഡ്രമ്മണ്ടും ഹാന്‍കോക്കിന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ചു.

''രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി നിറഞ്ഞ സമയത്ത്, എംപിമാര്‍ ജനങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യണം, അത് വീട്ടിലായാലും അവരുടെ മണ്ഡലത്തിലായാലും'' പ്രധാനമന്ത്രി വിശ്വസിക്കുന്നുവെന്ന് റിഷി സുനക്കിന്റെ വക്താവ് പറഞ്ഞു.ഈ ആഴ്ച, ട്രഷറി സെലക്ട് കമ്മിറ്റിയുടെ അധ്യക്ഷനായുള്ള മത്സരത്തില്‍ നിന്ന് ഹാന്‍കോക്ക് പിന്മാറുകയും കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ആരോഗ്യ സെക്രട്ടറി എന്ന നിലയിലുള്ള തന്റെ അനുഭവങ്ങളെക്കുറിച്ച് പാന്‍ഡെമിക് ഡയറീസ് എന്ന പുതിയ പുസ്തകം പ്രഖ്യാപിക്കുകയും ചെയ്തു. ഈ വര്‍ഷം മറ്റൊരു റിയാലിറ്റി ടിവി ഷോയിലും ഹാന്‍കോക് പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. ചാനല്‍ 4-ന്റെ സെലിബ്രിറ്റി ഷോയെന്നാണ് വിവരം.സാമൂഹിക അകലം പാലിക്കുന്നതിനുള്ള കോവിഡ് നിയമങ്ങള്‍ ലംഘിച്ച് തന്റെ മിനിസ്റ്റീരിയല്‍ ഓഫീസില്‍ വച്ച് തന്റെ ഏറ്റവും അടുത്ത സഹായിയായ ജിന കൊളാഡഞ്ചലോയെ ചുംബിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ഹാന്‍കോക്ക് കഴിഞ്ഞ വര്‍ഷം ആരോഗ്യ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു.

 
Other News in this category

 
 




 
Close Window