Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
യുകെ മലയാളികളെ ഞെട്ടിച്ച് രണ്ടു മരണവാര്‍ത്തകള്‍ കൂടി
reporter

 ലണ്ടന്‍: യുകെ മലയാളികളെ തേടി വീണ്ടും മരണ വാര്‍ത്ത. ഈസ്റ്റ് ഹാമില്‍ താമസിക്കുന്ന അഡ്വ ജോസ് പീടിയേക്കല്‍ കാന്‍സര്‍ ചികിത്സയിലിരിക്കേ അന്തരിച്ചു .66 വയസ്സായിരുന്നു. ന്യൂഹാം ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ഈസ്റ്റ്ഹാമില്‍ സോളിസിറ്ററായിരുന്നു. രോഗം ബാധിച്ചതോടെ രണ്ടുവര്‍ഷമായി ചികിത്സയിലായിരുന്നു. സജീവമായി നാട്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നു. കോളേജ് തലം മുതല്‍ സംസ്ഥാന തലം വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്.പാലാ സെന്റ് തോമസ് കോളേജില്‍ കെഎസ് യുവിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കേ യൂണിറ്റ് പ്രസിഡന്റായും എഡിറ്ററായും വിജയിച്ചു, ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ പരാജയപ്പെട്ടു.രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. എംജി യൂണിവേഴ്സിറ്റിയുടെ ആദ്യകാല യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ആയിരുന്നു. കട്ടപ്പനയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.സംസ്ഥാന കമ്മറ്റിയിലും പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് ലണ്ടനിലേക്ക് സോളിസിറ്ററായി പ്രവേശിച്ചത്. ഈസ്റ്റ് ഹാം മലയാളികള്‍ക്കിടയില്‍ സജീവ പ്രവര്‍ത്തകനായിരുന്നു.സംസ്‌കാരം യുകെയില്‍ തന്നെ നടത്തും.

ഇതിനിടെ മറ്റൊരു മരണം കൂടി നടന്നു. ക്രോയ്ഡോണ്‍ മലയാളിയായ സതീശന്‍ ശ്രീധരനാണ് മരണത്തിന് കീഴടങ്ങിയത്. 64 വയസായിരുന്നു. നാലു വര്‍ഷമായി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. 2003 ലാണ് സതീശന്‍ യുകെയിലെത്തിയത്. മിച്ചാമിലെ കാര്‍ക്ലോ ടെക്നിക്കല്‍ പ്ലാസ്റ്റിക്കില്‍ മെഷീന്‍ ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു സതീശന്‍. നാട്ടില്‍ കിളിമാനൂര്‍ നഗരൂര്‍ സ്വദേശിയാണ്. ഷെല്ലിയാണ് ഭാര്യ. നിതീഷ്, നിഷിത, നിധുന എന്നിവര്‍ മക്കളാണ്. മരുമകള്‍ അപര്‍ണ. അഞ്ചാം തിയതി സതീശന്റെ സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. രാവിലെ 10.30 മുതല്‍ 11.30 വരെ ക്രോയ്ഡോണിലെ വീട്ടില്‍ സംസ്‌കാര ശുശ്രൂഷകളും പൊതു ദര്‍ശനവും നടക്കും. ക്രോയ്ഡോണ്‍ ക്രിമറ്റോറിയത്തില്‍ 11.45 ന് സംസ്‌കാരം നടക്കും.

 
Other News in this category

 
 




 
Close Window