Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
ഇക്കുറി തണുത്ത് വിറയ്ക്കും, ഒപ്പം പവര്‍കട്ടും
reporter

 ലണ്ടന്‍: വിന്ററില്‍ എനര്‍ജി ക്ഷാമം രൂക്ഷമായാല്‍ ഒരാഴ്ച നീളുന്ന പവര്‍കട്ട് നേരിടാന്‍ യുദ്ധസന്നാഹങ്ങളുമായി മന്ത്രിമാര്‍. ഏഴ് ദിവസം വരെയെങ്കിലും ഭക്ഷ്യ, ജല വിതരണവും, ഗതാഗതവും, ആശയവിനിമയ സംവിധാനങ്ങളും തടസ്സങ്ങള്‍ നേരിടുമെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ തന്നെ വ്യക്തമാക്കുന്നത്. ദേശീയ തലത്തില്‍ വൈദ്യുതി ബന്ധം തകരാറിലായാല്‍ ഏറ്റവും മോശം സാഹചര്യത്തിലാണ് ഈ സ്ഥിതി ഉടലെടുക്കുക.ഈ ഘട്ടത്തില്‍ പ്രോഗ്രാം യാരോ എന്ന പദ്ധതി വൈറ്റ്ഹാള്‍ ഉദ്യോഗസ്ഥര്‍ സ്ട്രെസ് ടെസ്റ്റ് ചെയ്യുകയാണ്. വൈദ്യുതി ബന്ധം തടസ്സപ്പെട്ടാല്‍ യുവാക്കള്‍ക്കും, പ്രായമായവര്‍ക്കും ഭക്ഷണം, വെള്ളം, താമസം എന്നീ കാര്യങ്ങളില്‍ മുന്‍ഗണ നല്‍കുന്നതാണ് പദ്ധതി. മറ്റുള്ളവരുടെ പരിപാലന ചുമതലയുള്ളവര്‍ക്കും മുന്‍ഗണ നല്‍കും. ഉക്രെയിനില്‍ റഷ്യയുടെ അധിനിവേശം തുടരുന്ന സാഹചര്യത്തില്‍ വിന്ററില്‍ എനര്‍ജി പ്രതിസന്ധി ഉടലെടുക്കുമെന്ന ഭീതിയിലാണ് തയ്യാറെടുപ്പ്.

സര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് കഴിഞ്ഞ വര്‍ഷം തന്നെ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. നാഷണല്‍ ഗ്രിഡില്‍ പ്രധാന തടസ്സങ്ങള്‍ രൂപപ്പെട്ടാല്‍ സംയമനം പാലിച്ച് നടപടികള്‍ നീക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശ ശക്തികള്‍ സമുദ്രോപരിതലത്തില്‍ സ്ഥാപിച്ചിട്ടുള്ള പവര്‍ കേബിളുകള്‍ക്ക് നേരെ അക്രമം നടത്തുന്നത് ഉള്‍പ്പെടെയുള്ള സാങ്കേതിക വിഷയങ്ങളും ഈ റിപ്പോര്‍ട്ട് പരിഗണിച്ചിട്ടുണ്ട്.ബാല്‍ട്ടിക് സമുദ്രത്തില്‍ നോര്‍ഡ് സ്ട്രീം എനര്‍ജി പൈപ്പ്ലൈനുകള്‍ തകര്‍ന്ന സംഭവത്തില്‍ റഷ്യയുടെ കരങ്ങളുണ്ടെന്നാണ് ആരോപണം. അതേസമയം ഇക്കുറി പതിവിലും തണുപ്പേറിയ വിന്ററാണ് നേരിടേണ്ടതെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് ഗ്യാസ്, എനര്‍ജി സപ്ലൈയില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തും.

 
Other News in this category

 
 




 
Close Window