Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
പലിശ നിരക്ക് വര്‍ധന സാധാരണക്കാരനെ എങ്ങനെ ബാധിക്കും
reporter

ലണ്ടന്‍: 2.25 ശതമാനത്തില്‍ നിന്ന ബേസ് റേറ്റ് 3 ശതമാനത്തിലേക്ക് ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത് പണപ്പെരുപ്പത്തെ ചാക്കിട്ട് പിടിക്കുകയാണ്. 1989 ഒക്ടോബറിന് ശേഷം ആദ്യമായാണ് ഈ തോതില്‍ ബാങ്ക് ബേസ് റേറ്റില്‍ മാറ്റം വരുത്തുന്നത്. ആ ഘട്ടത്തില്‍ 13.75 ശതമാനത്തില്‍ നിന്നും 1.13 ശതമാനം പോയിന്റ് വര്‍ദ്ധനവാണ് വരുത്തിയത്. 2021 ഡിസംബറിന് ശേഷം തുടര്‍ച്ചയായ എട്ടാം തവണയാണ് മോണിറ്ററി പോളിസി കമ്മിറ്റി ബേസ് റേറ്റ് വര്‍ദ്ധിപ്പിക്കുന്നത്. ഈ തീരുമാനങ്ങള്‍ മോര്‍ട്ട്ഗേജ് നിരക്ക് ഉയര്‍ത്താനും, സേവിംഗ് റേറ്റ് വര്‍ദ്ധിപ്പിക്കാനും ഇടയാക്കിയിട്ടുണ്ട്. നിലവില്‍ 10.1 ശതമാനത്തിലുള്ള പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് തലവേദനയാണ്. റീട്ടെയില്‍ പ്രൈസ് പണപ്പെരുപ്പം 12.6 ശതമാനം എത്തിയതോടെ ജീവിതച്ചെലവുകള്‍ കനത്ത ഭാരമായി മാറിയിട്ടുണ്ട്. പണപ്പെരുപ്പം ഉയരുമ്പോള്‍ വരുമാനത്തേക്കാള്‍ വേഗത്തില്‍ വിലക്കയറ്റം രൂപമെടുക്കും. പലിശ നിരക്കുകള്‍ ഇതോടൊപ്പം ഉയരുന്നതോടെ മോര്‍ട്ട്ഗേജ് നിരക്കും വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ ഗവണ്‍മെന്റിലും, സാമ്പത്തിക നയത്തിലും മാറ്റം വന്നത് മോര്‍ട്ട്ഗേജ് വിപണിക്ക് ആശ്വാസമായി മാറുകയാണ്.

ബേസ് റേറ്റ് അടുത്ത വര്‍ഷം 6% എത്തുമെന്ന പ്രവചനം ഇപ്പോള്‍ തിരുത്തിയിരിക്കുന്നു. ഈ നിരക്ക് 4.75 ശതമാനത്തിന് അടുത്ത് നില്‍ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. രണ്ട് വര്‍ഷത്തെ ഫിക്സഡ് മോര്‍ട്ട്ഗേജ് റേറ്റ് ഇപ്പോള്‍ 6.47 ശതമാനവും, അഞ്ച് വര്‍ഷത്തേത് 6.32 ശതമാനത്തിലുമാണ്. ബേസ് റേറ്റ് വര്‍ദ്ധനയ്ക്ക് ആനുപാതികമായി തിരിച്ചടവിലും വര്‍ദ്ധനവ് പ്രകടമാകും. എന്നിരുന്നാലും അടുത്ത വര്‍ഷത്തേക്കുള്ള പ്രവചനങ്ങള്‍ ഭേദപ്പെട്ടതോടെ റീമോര്‍ട്ട്ഗേജ് നിരക്കുകള്‍ താരതമ്യേന കുറയും. അതേസമയം സേവിംഗ്സുകാര്‍ക്ക് ഈ വാര്‍ത്ത ആഹ്ലാദമാണ് സമ്മാനിക്കുന്നത്. ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും സേവിംഗ് റേറ്റ് ഉയര്‍ത്തുന്നത് സേവിംഗ്സുള്ളവര്‍ക്ക് ലാഭകരമാകും.

 
Other News in this category

 
 




 
Close Window