Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ഫേസ്ബുക്കിന്റെ കമ്പനിയായ മെറ്റയില്‍ 11000 ജോലിക്കാരെ പിരിച്ചു വിട്ടു; പ്രയാസകരമായ മാറ്റമെന്ന് സുക്കര്‍ബര്‍ഗ്
Text by News TEAM UKMALAYALAM PATHRAM
ട്വിറ്ററിന് പുറകെ ഫേസ്ബുകിലും കൂട്ടപ്പിരിച്ചുവിടല്‍. മാതൃ കമ്പനിയായ മെറ്റയില്‍ പതിമൂന്ന് ശതമാനത്തോളം ജീവനക്കാരെ പിരിച്ച് വിടാനാണ് തീരുമാനം. 11,000 ലേറെ പേരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പുതിയ നിയമനങ്ങള്‍ മെറ്റാ ഇതിന് മുന്‍പ് തന്നെ കുറച്ചിരുന്നു. പിന്നാലെയാണ് പിരിച്ചുവിടലും ആരംഭിച്ചത്.

സക്കര്‍ബര്‍ഗ് ട്വിറ്ററിലൂടെ കുറിച്ചത് ഇങ്ങനെയാണ്

''മെറ്റയുടെ ചരിത്രത്തില്‍ ഞങ്ങള്‍ വരുത്തിയ ഏറ്റവും പ്രയാസകരമായ മാറ്റങ്ങളില്‍ ചിലത് ഇന്ന് ഞാന്‍ പങ്കിടുന്നു. ഞങ്ങളുടെ ടീമിന്റെ വലുപ്പം ഏകദേശം 13% കുറയ്ക്കാനും ഞങ്ങളുടെ കഴിവുള്ള 11,000-ത്തിലധികം ജീവനക്കാരെ പോകാന്‍ അനുവദിക്കാനും ഞാന്‍ തീരുമാനിച്ചു'
 
Other News in this category

 
 




 
Close Window