Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
ആര്‍ത്തവവിരാമം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരം
reporter

ലണ്ടന്‍: ആര്‍ത്തവവിരാമത്തിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പുതിയ ദേശീയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഇനിമുതല്‍ ആവശ്യമെങ്കില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാം. ആരോഗ്യ സേവന മേധാവി, അമാന്‍ഡ പ്രിച്ചാര്‍ഡാണ് ആദ്യമായി ആര്‍ത്തവവിരാമത്തെക്കുറിച്ച് ദേശീയ എന്‍എച്ച്എസ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്. മറ്റു തൊഴിലുടമകളും ഇതേ മാര്‍ഗം തന്നെ പിന്തുടരണമെന്നും അവര്‍ ആവശ്യപ്പെട്ടു. പുതിയ പദ്ധതി പ്രകാരം ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ജോലിസമയങ്ങളില്‍ അവരുടെ ആവശ്യപ്രകാരം മാറ്റങ്ങള്‍ നല്‍കുവാനും, ഇടവേളകള്‍ നല്‍കുവാനുമുള്ള വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

കോവിഡ് മൂലം ആശുപത്രികളെല്ലാം പ്രവര്‍ത്തനം പൂര്‍വ്വ സ്ഥിതിയിലാക്കുവാന്‍ പരിശ്രമിക്കുന്ന ഈ സമയത്തും, ഇത്തരം ഒരു തീരുമാനം ഭാവിയില്‍ എന്‍ എച്ച് എസിനു ഗുണം ചെയ്യും എന്ന നിലപാടാണ് ആരോഗ്യസേവന മേധാവി വ്യക്തമാക്കിയത്. ആര്‍ത്തവവിരാമം എന്നത് ആരോഗ്യപരമായ ഒരു പ്രശ്‌നമല്ലെന്നും, മറിച്ച് എല്ലാ സ്ത്രീകളും ജീവിതത്തില്‍ നേരിടുന്ന ഒരു അവസ്ഥയാണെന്നും , അതിനാല്‍ തന്നെ സ്ത്രീകള്‍ക്ക് തങ്ങളുടെ ജോലി സ്ഥലങ്ങളില്‍ എല്ലാവിധ പിന്തുണയും ഉറപ്പാക്കാനാണ് ഇത്തരം ഒരു തീരുമാനമെന്നും അമാന്‍ഡ വ്യക്തമാക്കി.

ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങളില്‍ സന്ധി വേദന, ഉത്കണ്ഠ, ഉറങ്ങാനുള്ള ബുദ്ധിമുട്ട്, ഹോട്ട് ഫ്‌ലഷുകള്‍ എന്നിവയും മറ്റ് നിരവധി ആരോഗ്യപ്രശ്‌നങ്ങളും ഉള്‍പ്പെടുന്നു. എന്‍ എച്ച് എസ് ജീവനക്കാരില്‍ അഞ്ചില്‍ ഒരു ശതമാനവും 45 മുതല്‍ 54 വയസ്സിനിടയിലുള്ള സ്ത്രീകളാണ്. ഇതില്‍ തന്നെ ഏകദേശം 2,60000 ത്തോളം ആര്‍ത്തവ വിരാമത്തിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ്. എന്‍ എച്ച് എസ് ഗൈഡ് ലൈനുകള്‍ മറ്റു ജോലി സ്ഥലങ്ങളിലും പ്രാവര്‍ത്തികമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്ന് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 
Other News in this category

 
 




 
Close Window