Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
'സമരങ്ങള്‍ വരവേല്‍ക്കുന്ന ക്രിസ്മസ്' ; യുകെയില്‍ എന്‍എച്ച്എസ്, ട്രെയിന്‍, പോസ്റ്റ് പണിമുടക്കുകളുടെ പരമ്പര; ശമ്പളക്കാര്യത്തില്‍ നഴ്സുമാര്‍, റെയില്‍ ജോലിക്കാര്‍, അധ്യാപകര്‍ എന്നിവര്‍ പിക്കറ്റ് ലൈനിലേക്ക്
reporter

ലണ്ടന്‍: ബ്രിട്ടന്റെ ഇത്തവണത്തെ ക്രിസ്മസ് അത്ര സുഖകരമാകില്ലായെന്ന ആശങ്കയിലാണ് ജനങ്ങള്‍. ക്രിസ്മസ് വരെ നീളുന്ന സമരങ്ങളുടെ പരമ്പരയാണ് ഇങ്ങനെ ചിന്തിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. ഡിസംബര്‍ 25 വരെ ഓരോ ദിവസവും വിവിധ വിഭാഗത്തില്‍ പെട്ട ജോലിക്കാരുടെ സമരം അരങ്ങേറുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. നഴ്സുമാര്‍ക്ക് പുറമെ റെയില്‍ ജോലിക്കാര്‍, അധ്യാപകര്‍, പോസ്റ്റികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളാണ് ഈ മാസം ശമ്പളക്കാര്യത്തിന്റെയും, തൊഴില്‍സാഹചര്യങ്ങളുടെയും പേരില്‍ സമരത്തിന് ഇറങ്ങുന്നത്. ഇത് ലക്ഷക്കണക്കിന് ജനങ്ങളുടെ സാധാരണ ജീവിതത്തെ താറുമാറാക്കും. ഒപ്പം ക്രിസ്മസും കുഴപ്പത്തിലാക്കാനും വഴിമരുന്നിടുമെന്നാണ് ആശങ്ക.

ജീവിതച്ചെലവുകള്‍ കുതിച്ചുയരുമ്പോള്‍ പണപ്പെരുപ്പത്തെ മറികടക്കുന്ന ശമ്പള വര്‍ദ്ധനവുകള്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. പരിഷ്‌കാരങ്ങള്‍ക്ക് പല യൂണിയനുകളും വഴങ്ങുന്നുമില്ല. ക്രിസ്മസ് ദിനത്തിലേക്ക് നീങ്ങുമ്പോള്‍ രാജ്യത്തെ സ്തംഭിപ്പിക്കുന്ന തരത്തില്‍ ഐക്യകണ്ഠേന സമരത്തിന് ഇറങ്ങാനാണ് ശ്രമമെന്ന് യൂണിയന്‍ മേധാവികള്‍ വ്യക്തമാക്കി.പരമാവധി സമ്മര്‍ദം ചെലുത്തി സര്‍ക്കാരിനെ കൊണ്ട് മെച്ചപ്പെട്ട ശമ്പള ഡീല്‍ അവതരിപ്പിക്കാന്‍ ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് എന്‍ഇയു, ബിഎംഎ, ജിഎംബി യൂണിയനുകള്‍ പ്രഖ്യാപിച്ചു. ഹെല്‍ത്ത് സര്‍വ്വീസില്‍ സംഘടിത സമരം നടത്താന്‍ യൂണിയനുകള്‍ ചര്‍ച്ച നടത്തുകയാണ്.ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജിഎംബി യൂണിയനിലെ 10,000 ആംബുലന്‍സ് ജോലിക്കാര്‍ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ട്. പാരാമെഡിക്കുകള്‍, എമര്‍ജന്‍സി കെയര്‍ അസിസ്റ്റന്റ്, കോള്‍ ഹാന്‍ഡ്ലര്‍, മറ്റ് ജീവനക്കാര്‍ എന്നിവരും എന്‍എച്ച്എസില്‍ സമരത്തിനിറങ്ങും

 
Other News in this category

 
 




 
Close Window