Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
ആരോഗ്യപ്രശ്‌നങ്ങള്‍ മറച്ചുവച്ച് വാഹനമോടിച്ചാല്‍ ആയിരം പൗണ്ട് നഷ്ടമാകും
reporter

ലണ്ടന്‍: വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. കാഴ്ചയുടെയോ, പ്രമേഹം പോലുള്ള മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ഉദ്യോഗസ്ഥരെ അറിയിക്കാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഡ്രൈവിംഗ് ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സിയെ ഡ്രൈവിംഗ് ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ഇക്കാര്യങ്ങള്‍ അറിയിക്കണം. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളപക്ഷം അത് നിങ്ങളുടെ ഡ്രൈവിങ്ങിനെ ബാധിക്കാന്‍ ഇടയുണ്ട്. ഇതൊഴിവാക്കാനാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പ് ലഭിച്ചിട്ടും നിയമലംഘനം നടത്തിയാല്‍ £1,000 പിഴ ഒടുക്കേണ്ടി വരും.

പനിയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ളപ്പോഴും ഇത് ബാധകമാണ്. ഈ അവസ്ഥയില്‍ ശരീരത്തിന്റെ താപനില കൂടുകയും ബുദ്ധിമുട്ടുകള്‍ വരികയും ചെയ്യുന്നു. വൈറല്‍, ബാക്ടീരിയ മൂലമുള്ള രോഗങ്ങളിലും ഇതേ അവസ്ഥ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും ഡ്രൈവിംഗ് ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സി അധികൃതരോട് രോഗാവസ്ഥാ വ്യക്തമാക്കാതെ വാഹനമോടിക്കാന്‍ പലരും മുതിരാറുണ്ട്. എന്നാല്‍ പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ പിഴയ്ക്ക് പുറമെ നിയമനടപടികളും ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.ഡ്രൈവിംഗ് ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്‌വttps://www.gov.uk/driving-medical-conditions

 
Other News in this category

 
 




 
Close Window