Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒതുങ്ങിയെന്നു കരുതാം; സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അംഗീകരിച്ചു
Text by TEAM UKMALAYALAM PATHRAM
നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അംഗീകരിച്ച് ഗവര്‍ണര്‍. തിങ്കളാഴ്ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത് സര്‍ക്കാരിനും നേട്ടമാകും. ഇതിനിടയില്‍ നയപ്രഖ്യാപന പ്രസംഗം വേണ്ട എന്ന നിലപാട് സര്‍ക്കാര്‍ എടുത്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ കരട് അംഗീകരിച്ചതിലൂടെ ആ നീക്കങ്ങള്‍ക്ക് പ്രസക്തിയില്ലാതെയായി. ഗവര്‍ണറുമായുള്ള പോര് കനത്തതോടുകൂടിയാണ് കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച നിയമസഭാ സമ്മേളങ്ങള്‍ക്ക് തുടര്‍ച്ചായി ഈ ജനുവരിയിലെ സമ്മേളനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. governor approves the draft of policy address


കഴിഞ്ഞ ഒരു മാസത്തില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോരില്‍ മഞ്ഞുരുകുന്നുണ്ടായിരുന്നു. സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള തീരുമനത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത് മുതല്‍ പ്രതിസന്ധി അയയുന്നത് വ്യക്തമായിരുന്നു. തുടര്‍ന്ന്, കുറച്ചു കാലത്തേക്ക് പ്രസ്താവനകളുമായി ഇരുപക്ഷവും രംഗത്ത് വന്നിരുന്നില്ല. ഭരണഘടനാപരമായ തന്റെ ബാധ്യത അംഗീകരിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നതില്‍ ഗവര്‍ണര്‍ സന്തുഷനാണെന്ന് കരുതാം. ഇന്നലെയാണ് രാജ്ഭവനിലേക്ക് നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് എത്തുന്നത്.
 
Other News in this category

 
 




 
Close Window