Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പാലക്കാടിനു സമീപം ദിവസങ്ങളായി ജനവാസ മേഖലയില്‍ ഭീതി പരത്തിയ ആനയെ മയക്കു വെടിവച്ച് തളച്ചു: ആനയ്ക്ക് ധോണി എന്നു പേരിട്ടു
Text by TEAM UKMALAYALAM PATHRAM
പാലക്കാട് ധോണി നിവാസികളുട*!*!*!െ പേടി സ്വപ്നമായിരുന്ന PT സെവന്‍ എന്ന കാട്ടാന ഇനിമുതല്‍ നാടിന്റെ പേരില്‍ അറിയപ്പെടും. PT സെവന്റെ പേര് ധോണി എന്ന് മാറ്റിയതായി വനം മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആനയെ പിടികൂടി കൂട്ടിലടച്ചതിനു പിന്നാലെയാണ് പേരുമാറ്റം. ധോണി ഫോറസ്‌റ് സ്റ്റേഷനിലെ കൂട്ടിലേക്കാണ് ആനയെ മാറ്റിയത്.

മന്ത്രി എംബി രാജേഷിനൊപ്പമാണ് ശശീന്ദ്രന്‍ ധോണി ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയത്. PT സെവനെ വനം വകുപ്പിന്റെ സ്വത്തായി സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. ദൗത്യത്തില്‍ പങ്കാളിയായവരെ മന്ത്രി അഭിനന്ദിച്ചു. കാട്ടാനയെ കുങ്കിയാനയാക്കി മാറ്റാനാണ് തീരുമാനം.

പി ടി സെവനുമായുള്ള വനം വകുപ്പിന്റെ ലോറി പന്ത്രണ്ടരയോടെയാണ് ഫോറസ്‌റ് സ്റ്റേഷനില്‍ എത്തിച്ചത്. ആനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ രാവിലെ അഞ്ചേമുക്കലോടെയാണ് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം വനത്തിനു ഉള്ളില്‍ പ്രവേശിച്ചത്. കോര്‍മ വന മേഖലയില്‍ നിലയുറപ്പിച്ച ആനയെ ഏഴേകാലോടെ മയക്കുവെടിവെച്ചു വീഴ്ത്തി.

ആനയെ വളഞ്ഞ ദൗത്യം സംഘം കുങ്കിയാനകളുടെ സഹായത്തോടെ പതിനൊന്നരയോടെയാണ് ലോറിയില്‍ കയറ്റിയത്. വഴങ്ങാതെ നിന്ന PT സെവനെ സുരേന്ദ്രന്‍ അടക്കമുള്ള കുങ്കിയാനകള്‍ ലോറിയില്‍ കയറ്റുകയായിരുന്നു.

കഴിഞ്ഞ ആറു മാസമായി ധോണി നിവാസികളുടെ ഉറക്കം കെടുത്തിയ കൊമ്പനാണ് പി ടി 7. കഴിഞ്ഞ ജൂലൈയില്‍ പ്രഭാതസവാരിക്കിറങ്ങിയ ഒരാളെ കൊലപ്പെടുത്തിയ കാട്ടാന വലിയ നാശനഷ്ടമാണ് ഈ മേഖലയില്‍ വരുത്തിവെച്ചത്. പാലക്കാട് ടസ്‌ക്കര്‍ 7 അഥവാ പി ടി 7 എന്നായിരുന്നു ആന അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി ധോണിയിലെ ജനവാസ മേഖലയില്‍ PT സെവന്‍ ഇറങ്ങാറുണ്ട് . എന്നാല്‍ ധോണി നിവാസികള്‍ക്ക് ഇവന്‍ പേടി സ്വപ്നമായത് ആറുമാസം മുന്‍പാണ്.
 
Other News in this category

 
 




 
Close Window