Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ട് കെട്ടല്‍ തിങ്കളാഴ്ച പൂര്‍ത്തിയാക്കുമെന്ന് മന്ത്രി: താമസക്കാരെ ഒഴിപ്പിക്കാന്‍ കൂടുതല്‍ സമയം നല്‍കും
Text by TEAM UKMALAYALAM PATHRAM
ഹര്‍ത്താല്‍ കേസില്‍ പിഎഫ്‌ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടല്‍ നാളെത്തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യു മന്ത്രി കെ.രാജന്‍. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് റവന്യൂ വകുപ്പിന്റെ നടപടികള്‍ പുരോഗമിക്കുന്നത്. ഹര്‍ത്താല്‍ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും ഭാരവാഹികളുടെ വീടുകളിലും അടക്കം 208 കേന്ദ്രങ്ങളില്‍ റവന്യൂ വകുപ്പ് കണ്ടുകെട്ടല്‍ നടപടി പൂര്‍ത്തിയാക്കി.

പോപ്പുലര്‍ഫ്രണ്ട് ഭാരവാഹികളുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടികള്‍ റവന്യൂവകുപ്പ് ആരംഭിച്ചെങ്കിലും വീടുകളില്‍നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കും. ജപ്തി നോട്ടീസ് നല്‍കിയിട്ടുള്ളവര്‍ക്ക് വീട് ഒഴിയാന്‍ സമയം അനുവദിച്ചിട്ടുണ്ട്. റവന്യൂ റിക്കവറി നിയമത്തിലെ 36 -) വകുപ്പ് പ്രകാരം നോട്ടീസ് നല്‍കി സ്വത്തുക്കള്‍ സര്‍ക്കാര്‍ അധീനതയിലാക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്.

വീടിന്റെയും സ്ഥലത്തിന്റെയും വില നിര്‍ണയിച്ച ശേഷമാകും ലേല നടപടികളിലേക്ക് നീങ്ങുക. കുടിശ്ശിക തുക ഈടാക്കാനുള്ള വസ്തുക്കള്‍ മാത്രമേ ജപ്തി ചെയ്യുകയുള്ളൂ എന്നാണ് വിവരം. ജപ്തി ചെയ്ത സ്ഥാവര ജംഗമ വസ്തുക്കളുടെ പട്ടിക തയ്യാറാക്കി സ്ഥലത്ത് പതിക്കുകയും പകര്‍പ്പ് കുടിശ്ശികക്കാരന് കൈമാറുകയും ചെയ്യും. ചില ജില്ലകളിലെ ഏതാനും കേന്ദ്രങ്ങളില്‍ മാത്രമാണ് ഇനി നടപടികള്‍ ശേഷിക്കുന്നത്.ഏത് കേസിലും കോടതി നിര്‍ദേശത്തോടെയേ റവന്യൂ റിക്കവറി നടപ്പാക്കാനാകൂ എന്ന് മന്ത്രി കെ രാജന്‍ പ്രതികരിച്ചു.

മലപ്പുറത്ത് 89 pfi കേന്ദ്രങ്ങളില്‍ നടപടി ഉണ്ടായപ്പോള്‍, കോഴിക്കോട് 23 കണ്ണൂര്‍ 9, വയനാട് 14, തൃശ്ശൂര്‍ 16, കോട്ടയത്തും തിരുവനന്തപുരത്തും 5 വീതം, ഇടുക്കി 6 പത്തനംതിട്ട 2, കൊല്ലത്ത് ഒന്ന് ഇങ്ങനെ പോകുന്നു നടപടികള്‍ നേരിട്ട പി.എഫ്.ഐ കേന്ദ്രങ്ങളുടെ കണക്ക്. ഏതാനും ജില്ലകളില്‍ ജപ്തി ചെയ്ത സ്ഥാവര ജംഗമ വസ്തുക്കളുടെ വില നിര്‍ണയത്തിലേക്ക് റവന്യൂ വകുപ്പ് കടന്നിട്ടുണ്ട്. കെട്ടിടങ്ങളുടെ വില പൊതുമരാമത്ത് വകുപ്പും സ്ഥലത്തിന്റെ വില റവന്യൂ വകുപ്പും ആകും കണക്കാക്കുക.നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതിയുടെ അന്ത്യശാസനം.
 
Other News in this category

 
 




 
Close Window