Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പ്രതിഷേധ സമരത്തില്‍ സംഘര്‍ഷം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റില്‍
Text by TEAM UKMALAYALAM PATHRAM
സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധ സമരത്തിലെ സംഘര്‍ഷത്തിന്റെ പേരില്‍ അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് ഫിറോസിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. തുടര്‍ന്ന് ഫിറോസിനെ പൂജപ്പുര ജില്ല ജയിലിലേക്ക് മാറ്റി.

അതേസമയം, പി കെ ഫിറോസിന്റെ അറസ്റ്റിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് യൂത്ത് ലീഗ് നടത്തുന്നത്. യുഡിഎഫ് നേതാക്കളും വിമര്‍ശനവുമായി രംഗത്തുവന്നു. ഭരണകൂട ഭീകരതയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. പി കെ ഫിറോസിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടി തീക്കളിയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പ്രതികരിച്ചു.

ജനവിരുദ്ധ നയങ്ങള്‍ കൈക്കൊളളുന്ന ഭരണകൂടങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കല്‍തുറുങ്കിലടക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനാധിപത്യത്തില്‍ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്നത് ഫാസിസ്റ്റ് ചെയ്തിയാണെന്നും തങ്ങള്‍ പറഞ്ഞു.

കോഴിക്കോട് റോഡ് ഉപരോധിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജില്ലാ ആസ്ഥാനങ്ങളിലും പഞ്ചായത്ത് തലത്തിലും പ്രകടനം നടത്താന്‍ മുസ്ലിം യൂത്ത്? ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് ആഹ്വാനം ചെയ്തിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മുസ്?ലിം യൂത്ത്? ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക്? നടത്തിയ സേവ്? കേരള മാര്‍ച്ചില്‍ വന്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഭരണസിരാകേന്ദ്രത്തിന്? മുന്നില്‍ ഏറ്റുമുട്ടിയിരുന്നു??. സമരക്കാര്‍ക്ക്? നേരെ പൊലീസ്? പലതവണ കണ്ണീര്‍വാതകവും ഗ്രനേഡും പ്ര?യോഗിച്ചു. സംഘടിച്ചുനിന്ന പ്രവര്‍ത്തകര്‍ക്കു? നേരെ പൊലീസ്? ലാത്തിച്ചാര്‍ജും നടത്തി. കണ്ണീര്‍വാതക പ്രയോഗത്തിലും ലാത്തിയടിയിലും ഒട്ടേറെ പേര്‍ക്ക്? പരിക്കേറ്റു.
 
Other News in this category

 
 




 
Close Window