Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇന്ത്യ മുഴുവന്‍ നടന്ന് രാഹുല്‍ഗാന്ധി കശ്മീരില്‍: ജനസമുദ്രത്തെ സാക്ഷിയാക്കി ഭാരത് ജോഡോ യാത്രയ്ക്ക് സമാപനം
Text by TEAM UKMALAYALAM PATHRAM
അത്യന്തം ആവേശകരമായ അന്തരീക്ഷത്തില്‍ ഭാരത് ജോഡോ യാത്രയുടെ സമാപനം. ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച്ചയെ അവഗണിച്ചായിരുന്നു രാഹുല്‍ ഗാന്ധി സമാപന സമ്മേളനത്തില്‍ സംസാരിച്ചത്. പതിനായിരക്കണക്കിന് ആളുകള്‍ പ്രതികൂല കാലാവസ്ഥയിലും ജോഡോ യാത്രാ സമാപന സമ്മേളനത്തിന് എത്തി. മഞ്ഞു വീഴ്ചയെ തുടര്‍ന്ന് വൈകിയാണ് സമാപന സമ്മേളനം ആരംഭിച്ചത്. സിപിഐ ഉള്‍പ്പെടെ പതിനൊന്ന് രാഷ്ട്രീയ പാര്‍ട്ടി ഭാഗമായി പങ്കെടുത്തു.

യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന് ഉറപ്പില്ലായിരുന്നെന്നും ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങള്‍ ഇല്ലാതാക്കാനാണ് തന്റെ യാത്ര. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മകള്‍ വികാരാധീനനായി രാഹുല്‍ പങ്കുവച്ചു. 21 പ്രതിപക്ഷ പാര്‍ട്ടികളെയാണ് കോണ്‍ഗ്രസ് സമാപന സമ്മേളനത്തിലേക്ക് ക്ഷണിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തില്ല.

ഇന്ത്യയിലുട നീളം 4,000 കിലോമീറ്ററുകള്‍ താണ്ടി ഏകദേശം അഞ്ച് മാസം കൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര പൂര്‍ത്തിയായത്. ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കിയെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി യാത്രയ്ക്കിടയില്‍ ഉണ്ടായ പല അനുഭവങ്ങളും പങ്കുവെച്ചു.
 
Other News in this category

 
 




 
Close Window