Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തൃശൂരില്‍ പടക്കപ്പുരയ്ക്ക് തീപിടിച്ചു; വന്‍ശബ്ദത്തില്‍ സ്‌ഫോടനം: അപകടത്തില്‍ പെട്ടത് 20 പേരെന്നു സൂചന
Text by TEAM UKMALAYALAM PATHRAM
തൃശ്ശൂര്‍ കുണ്ടന്നൂരില്‍ പടക്കപുരയ്ക്ക് തീ പിടിച്ചു. സ്ഫോടനത്തില്‍ പടക്കപുര പൂര്‍ണമായും കത്തി നശിച്ചു. സംഭവത്തില്‍ കാവശേരി സ്വദേശി മണിക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. കുണ്ടന്നൂര്‍ സുന്ദരാക്ഷന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വെടിക്കെട്ട് പുരയ്ക്കാണ് തീ പിടിച്ചത്. രാധാകൃഷ്ണന്‍ എന്ന വ്യക്തിയുടെ പേരിലുള്ള ലൈസന്‍സിലാണ് പടക്കപ്പുര പ്രവര്‍ത്തിച്ചിരുന്നത്.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സ്ഫോടനം നടക്കുന്നത്. വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് സ്ഫോടനങ്ങളാണ് ഉണ്ടായത്. വടക്കാഞ്ചേരി നഗരത്തില്‍ മാത്രമല്ല കുന്നംകുളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങല്‍ലും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. 20 കിമി പരിധിയില്‍ സ്ഫോടന ശബ്ദം കേട്ടുവെന്നാണ് റിപ്പോര്‍ട്ട്.

പാടശേഖരത്തിന് നടുവിലായാണ് പടക്കപ്പുര സ്ഥിതി ചെയ്യുന്നത്. 600 മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വീടുകളുടെ ജനല്‍ ചില്ലുകളെല്ലാം തകര്‍ന്നിട്ടുണ്ട്. നിലവില്‍ ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
 
Other News in this category

 
 




 
Close Window