Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പുനലൂരില്‍ നിന്ന് 25 മോഷ്ടിച്ച ഇസ്മായിലാണ് മുന്‍പ് കുന്നംകുളത്ത് 95 പവന്‍ കവര്‍ന്നത്: വിറ്റ സ്വര്‍ണം കണ്ടെത്തിയെന്നു പോലീസ്
Text by TEAM UKMALAYALAM PATHRAM
പുനലൂരില്‍ ആളില്ലാത്ത വീട്ടില്‍ നിന്ന് 25 പവന്‍ കവര്‍ന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ തൊളിക്കോട്ട് പട്ടാപകല്‍ വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയെയാണ് പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവയില്‍ ദൂറുല്‍ ഹലാഹ് വീട്ടില്‍ ഇസ്മായില്‍ (30) ആണ് അറസ്റ്റിലായത്.

ഇസ്മായില്‍ തൃശ്ശൂര്‍ കുന്നംകുളത്ത് 95 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്സിലായതിനെ തുടര്‍ന്ന് ജയിലിലായിരുന്നു. ഇയാളെ പുനലൂര്‍ പൊലീസ് നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

മോഷണം നടന്ന തൊളിക്കോട്ടെ വീട്ടില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പുനലൂര്‍ തൊളിക്കോട്ട് ജയപ്രകാശിന്റെ വീട്ടില്‍ 2022 ഡിസംബര്‍ 10 നാണ് മോഷണം നടന്നത്. വീട്ടുകാര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോയ സമയത്തായിരുന്നു പ്രതി മോഷണം നടത്തിയത്.
മറ്റൊരു മോഷണ കേസില്‍ ഇസ്മായില്‍ കുന്നംകുളം പൊലീസിന്റെ പിടിയിലായി ചോദ്യം ചെയ്യവേയാണ് പുനലൂരില്‍ മോഷണം നടത്തിയ വിവരം പ്രതി സമ്മതിച്ചത്. പുനലൂരില്‍ നിന്ന് കവര്‍ന്ന സ്വര്‍ണം തിരുവനന്തപുരത്തെ മൂന്ന് പ്രമുഖ ജൂവലറികളില്‍ നിന്നായി പൊലീസ് കണ്ടെടുത്തു.
 
Other News in this category

 
 




 
Close Window