Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കൊച്ചിയിലെ വിഷപ്പുകയിലാക്കിയ മാലിന്യ പ്ലാന്റിലെ തീപിടിത്തം: കരാറുകാരന്‍ തന്റെ മരുമകനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് സിപിഎം നേതാവ് വൈക്കം വിശ്വന്‍
Text by TEAM UKMALAYALAM PATHRAM
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് മരുമകന്റെ കമ്പനിക്ക് കരാര്‍ കിട്ടിയതില്‍ ദുരൂഹതയുണ്ടെങ്കില്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് മുന്‍ കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായിരുന്ന വൈക്കം വിശ്വന്‍. വിവാദത്തില്‍ കോട്ടയത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മകളുടെ ഭര്‍ത്താവിന്റെ കമ്പനിക്ക് കരാര്‍ കിട്ടിയ കാര്യം താന്‍ അറിഞ്ഞിരുന്നില്ല. പ്രവര്‍ത്തനം തുടങ്ങിയ ശേഷമാണ് അങ്ങനെയൊരു പരിപാടി അവര്‍ക്ക് അവിടെയുണ്ടെന്ന് അറിഞ്ഞതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥി കാലഘട്ടത്തിലാണ് താന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്നത്. 72 വര്‍ഷമായി താന്‍ പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. ബന്ധുക്കള്‍ക്ക് ആര്‍ക്കും ഇതുവരെ യാതൊരു സഹായവും ചെയ്തിരുന്നില്ല. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയില്‍ നിന്നും സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവായി. കുറച്ച് കാലം തുടര്‍ന്നും ട്രേഡ് യൂണിയന്‍ രംഗത്ത് ഉണ്ടായിരുന്നു, അതില്‍ നിന്നും താന്‍ ഒഴിവായി. ആ കാലത്തൊന്നും തനിക്ക് തോന്നാത്ത കാര്യം ഇപ്പോള്‍ ചെയ്‌തെന്ന് പറയുന്നു. റിട്ടയേര്‍ഡ് ജസ്റ്റിസ് അതിഭീകരമായി ചാനല്‍ ചര്‍ച്ചയില്‍ ആരോപണം ഉന്നയിക്കുന്നത് കണ്ടു. ഒരു മുന്‍ മേയര്‍ എന്നെ വെല്ലുവിളിച്ചു. ഇതുവരെ മറ്റൊന്നും ആലോചിച്ചിരുന്നില്ല. ഇനി നിയമനടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും വൈക്കം വിശ്വന്‍ മുന്നറിയിപ്പ് നല്‍കി.
 
Other News in this category

 
 




 
Close Window